ഷാരൂഖ് ഖാൻറ്റെ മകൾ സുഹാന ഖാൻ പലപ്പോഴും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. സമൂഹ മാധ്യമങ്ങളിലും നിരവധി ആരാധകർ ഈ താരപുത്രിക്ക് ഉണ്ട്. മുമ്പ് അഭിനയം പഠിക്കാൻ വേണ്ടി സുഹാന യുഎസിലേക്ക് പോകുന്നു എന്ന വാർത്തകളും വളരെ അധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ താരപുത്രി ഇപ്പോൾ സിനിമയിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നു എന്ന വാർത്തകൾ ആണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്.
ഗാനരചയിതാവും തിരക്കഥകൃത്തുമായ ജാവേദ് അക്തറിൻറ്റെ മകളും സംവിധായകയുമായ സോയ അക്തർ ആണ് പുതിയ ചിത്രം ഒരുക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ലോക പ്രശസ്തമായ ആർച്ചീ കോമിക്സിൻറ്റെ ദൃശ്യ അവതരണമായിരിക്കും സിനിമ എന്ന് ആണ് സൂചനകൾ. സുഹാനക്കൊപ്പം മറ്റു പ്രമൂഖ താരങ്ങളുടെ മക്കളും ചിത്രത്തിൽ ഉണ്ട് എന്ന വാർത്തകളും പുറത്തുവരുന്നുണ്ട്. ബോളിവുഡിലെ പ്രമൂഖ താരങ്ങളുടെ മക്കളുടെ പേരുകളാണ് ഉയർന്നു കേൾക്കുന്നത്. വാർത്തകൾ സത്യമാണെങ്കിൽ പ്രമൂഖ താരക്കുടുംബത്തിലെ മക്കൾ ഒന്നിച്ച് അരങ്ങേറ്റം നടത്തുന്ന ചിത്രമാകും ഇത്.
ബോണി കപൂറിൻറ്റെയും ശ്രീദേവിയുടെയും രണ്ടാമത്തെ മകൾ ഖുഷി കപൂർ, അമിതാഭ് ബച്ചൻറ്റെ കൊച്ചുമകൻ അഗസ്ത്യ നന്ദ, സെയ്ഫ് അലി ഖാൻറ്റെയും അമൃത സിംഗിൻറ്റെയും മകൻ ഇബ്രാഹിം എന്നിവർ ആണ് സുഹാന ഖാനിന് ഒപ്പം ചിത്രത്തിൽ ഉണ്ടാവുക എന്ന് ആണ് റിപ്പോർട്ടുകൾ. ബോളിവുഡ് താരങ്ങളുടെ മക്കൾ ഒന്നിക്കുന്ന ചിത്രം ആയതുകൊണ്ടുതന്നെ ചിത്രം വളരെ അധികം ശ്രദ്ധിക്കപ്പെടാനും ഇടയുണ്ട്.
നെറ്റ്ഫ്ലിക്സിനു വേണ്ടി ഒരുക്കുന്ന ഒരു ചിത്രത്തിനു വേണ്ടി ആണ് താരങ്ങളുടെ മക്കൾ ഒരുമിക്കുന്നത് എന്ന് പിങ്ക് വില്ല റിപ്പോർട്ട് ചെയ്തിരുന്നു. ആർച്ചീ ആൻഡ്രൂസ്, ബെറ്റി കൂപ്പർ, ജഗ്ഗ് ഹെഡ്, വെറോണിക്ക എന്നീ കൌമാരക്കാർ പ്രധാന കഥാപാത്രങ്ങളായെത്തിയ ആർച്ചീ കോമിക്സ് വളരെ അധികം ശ്രദ്ധിക്കപ്പെട്ട ഒരു പരമ്പരയാണ്. ഇതിലെ ബെറ്റി, വെറോണിക്ക എന്നീ കഥാപാത്രങ്ങളെ സുഹാന ഖാനും ഖുഷിയും ആണ് അവതരിപ്പിക്കുന്നത് എന്ന വാർത്തകളും ഉണ്ട്.