നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന രാമായണയിൽ മഹേഷ് ബാബുവിന് പകരം രാമനായി രൺബീർ കപൂർ

സുശാന്ത് സിംഗ് രജ്പുത്തും ശ്രദ്ധ കപൂറും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിച്ചോരെ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് രാമായണ. മോം എന്ന ചിത്രം സംവിധാനം ചെയ്ത രവി ഉദയവാറിനൊപ്പം ചേർന്നാണ് നിതേഷ് തിവാരി രാമായണ സംവിധാനം ചെയ്യുന്നത്. വലിയ കാൻവാസിൽ ഒരുക്കുന്ന ബ്രഹമാണ്ഡ ചിത്രമായ രാമായണയുടെ ബഡ്ജറ്റ് ഏകദേശം 700 കോടിയാണ്. മൂന്ന് ഭാഗങ്ങളിലായി ഒരുക്കുന്ന രാമായണയുടെ തിരക്കഥ ഒരുക്കുന്നത് ശ്രീധർ രാഘവനാണ്.

സൂപ്പർ താരങ്ങളായ മഹേഷ് ബാബുവും ഋത്വിക്ക് റോഷനുമാണ് രാമായണയിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതെന്നാണ് നേരത്തെ പുറത്ത് വന്ന റിപ്പോർട്ടുകൾ. രാമനായും രാവണനായുമാണ് ഇരുവരും ചിത്രത്തിൽ വേഷമിടുന്നത്. എന്നാൽ രാമനായി ചിത്രത്തിൽ വേഷമിടുന്നത് രൺബീർ കപൂറാണന്നാണ് ഇപ്പോൾ പുറത്ത് വരുന്ന പുതിയ റിപ്പോർട്ടുകൾ. എസ് എസ് രാജമൌലിയുടെ സിനിമയുള്ളതിനാലാണ് മഹേഷ് ബാബു ചിത്രത്തിൽ നിന്ന് പിന്മാറിയെതെന്നാണ് സൂചന. സിനിമയുടെ കഥ കേട്ട ശേഷം രാമൻറ്റെ റോളിനായി രൺബീർ കപൂറാണ് സംവിധായകനെ സമീപിച്ചതെന്നും വാർത്തകൾ പ്രചരിക്കുന്നുണ്ട്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക സ്ഥിതീകരണമൊന്നും ഇതുവരെയും വന്നിട്ടില്ല.

അല്ലു അരവിന്ദ്, മധു മന്റേന, നമിത് മൽഹോത്ര എന്നിവർ ചേർന്ന് നിർമ്മിക്കുന്ന രാമായണയുടെ പ്രീ പ്രൊഡക്ഷൻ ജോലികൾ നടന്നുക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ. അടുത്ത വർഷം പകുതിയോടെ ചിത്രത്തിൻറ്റെ ഷൂട്ടിംങ് ആരംഭിക്കുമെന്നാണ് സിനിമയുടെ അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. സിനിമയിലെ മറ്റ് താരങ്ങളെപ്പറ്റിയുള്ള വിവരങ്ങൾ ഒന്നും ഇതുവരെയും പുറത്ത് വിട്ടിട്ടില്ല. നിലവിൽ ലവ് രഞ്ജൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് രൺബീർ കപൂർ ഇപ്പോൾ അഭിനയിച്ചുക്കൊണ്ടിരിക്കുന്നത്. റൊമാൻറ്റിക്ക് കോമഡി ജോണറിൽ ഒരുക്കുന്ന ചിത്രത്തിൽ ശ്രദ്ധ കപൂറാണ് നായിക.