സൂപ്പർ ഹിറ്റ് ക്രൈം ത്രില്ലർ മൂവി ഓപ്പറേഷൻ ജാവ മേയ് 15-ആം തിയതി സീ കേരളം ചാനലിൽ | Operation Java

75 ദിവസത്തെ തിയേറ്റർ പ്രദർശനത്തിനും ഒടിടി റിലീസിനും ശേഷം നവാഗതനായ തരുൺ മൂർത്തി തിരക്കഥയെഴുതി സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ക്രൈം ത്രില്ലർ മൂവി ഓപ്പറേഷൻ ജാവ ( Operation Java)  വേൾഡ് ടെലിവിഷൻ പ്രീമിയറിന് ഒരുങ്ങുന്നു. ചിത്രത്തിൻറ്റെ സാറ്റ് ലൈറ്റ് ഡിജിറ്റൽ റൈറ്റ് സീ കേരളം ചാനലിനാണ് ലഭിച്ചത്. ഓപ്പറേഷൻ ജാവ മേയ് 15-ാം തിയതി വൈകിട്ട് 7 മണിക്ക് ചാനലിൽ സംപ്രേഷണം ചെയ്യും.

2021 ലെ ആദ്യ വിജയ ചിത്രം കൂടിയാണ് ഓപ്പറേഷൻ ജാവ. ഫെബ്രുവരി 12നാണ് ചിത്രം തിയേറ്ററിൽ പ്രദർശനത്തിനെത്തിയത്. കോവിഡ് രൂക്ഷമായതോടെ ചിത്രം മേയ് 9ന് ഒടിടി പ്ലാറ്റ് ഫോമിൽ റിലീസ് ചെയ്യുകയായിരുന്നു. ബാലു വർഗീസ്, ബിനു പപ്പു, ഷൈൻ ടോം ചാക്കോ, സുധി കോപ്പ, ഇർഷാദ്, ദീപക് വിജയൻ, വിനായകൻ, ധന്യ അനന്യ, മാമിത ബൈജു, ലുക്ക്മാൻ, വിനീത കോശി, പി ബാലചന്ദ്രൻ, പ്രശാന്ത് അലക്സാണ്ടർ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കൊച്ചിയിലെ ഒരു സൈബർ സെൽ പോലീസ് സ്റ്റേഷൻ നടത്തിയ അന്വേഷണമാണ് കഥ. കേരളത്തിലും തമിഴ്നാട്ടിലും നടന്ന ചില യഥാർത്ഥ കേസുകൾ അടിസ്ഥാനമാക്കിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

വി സിനിമാസ് ഇൻറ്റർനാഷണിലിൻറ്റെ ബാനറിൽ പത്മ ഉദയ് ആണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. ജേക്ക്സ് ബിജോയ് ആണ് സംഗീതം. ഫായിസ് സിദ്ദിഖാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിൻറ്റെ വസ്ത്രലങ്കാരം മഞ്ജുഷ രാധാകൃഷ്ണൻ, മേക്കപ്പ് രഞ്ജിത്ത്, പരസ്യകല യെല്ലോ ടൂത്ത്, എഡിറ്റർ നിഷാദ് യൂസഫ്, എക്സിക്യൂട്ടുവ് പ്രൊഡ്യൂസർ ഉദയ് രാമചന്ദ്രൻ, കല ദുന്ദു രഞ്ജീവ് രാധ, കോ ഡയറക്ടർ സുധി മാഡിസൺ, ചീഫ് അസോസിയേറ്റ് ഡയറക്ടർ മാത്യൂസ് തോമസ്, കാസ്റ്റിംഗ് ഡയറക്ടർ അബു വളയകുളം, ഫിനാൻസ് കൺട്രോളർ ദിലീപ് എടപ്പറ്റ.