ഫോട്ടോ ഇട്ടു ഞെട്ടിക്കൽ മമ്മൂക്കയുടെ പതിവാണ് ,ഇതാ പുതിയ ഞെട്ടിക്കൽ | Mammootty’s New Look Goes Viral

തൻറ്റെ ഏറ്റവും പുതിയ ഒരു ചിത്രം പങ്കുവച്ച് ആരാധകരെ ഞെട്ടിക്കുക എന്നത് മമ്മൂട്ടിയുടെ പതിവാണ്. ഇപ്രാവശ്യവും അതിനു മാറ്റമില്ല. എന്നാൽ കണ്ടു ശീലിച്ചതുകൊണ്ട് ഞങ്ങൾ ഞെട്ടില്ല എന്നാണ് ആരാധകരുടെ കമൻറ്റ്. സ്റ്റേ ഹോം സ്റ്റേ സേഫ് എന്ന ഇംഗ്ലീഷ് അടിക്കുറിപ്പോടെയാണ് താരം ഇൻസ്റ്റഗ്രാമിൽ ചിത്രം പങ്കുവച്ചിരിക്കുന്നത്. ചിത്രം ഇതിനോടകം തന്നെ സോഷ്യൽ മീഡിയകളിൽ വൈറലായി കഴിഞ്ഞു. നിരവധി ആരാധകരും സിനിമ പ്രവർത്തകരും ചിത്രത്തിനു താഴെ കമൻറ്റുമായി എത്തിയിട്ടുണ്ട്. ടൊവീനോ തോമസ്, രമേഷ് പിഷാരടി, ജോജു ജോർജ് തുടങ്ങിയവരും ചിത്രത്തിനു താഴെ കമൻറ്റ് ചെയ്തിട്ടുണ്ട്.

വല്ലപ്പോഴും മാത്രമേ അദ്ദേഹം അദ്ദേഹം സോഷ്യൽ മീഡിയകളിൽ ചിത്രം പോസ്റ്റ് ചെയ്യാറുള്ളൂ. എന്നാൽ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളെല്ലാം ഉടൻതന്നെ വൈറലാകാറുമുണ്ട്. മമ്മൂട്ടിയുടെ പുതിയ ചിത്രമായ ഭീഷ്മ പർവ്വത്തിലെ ലുക്കാണോ ഇതെന്നാണ് ചില ആരാധകരുടെ ചോദ്യം. ബിഗ് ബിക്കുശേഷം അമൽ നീരദ് – മമ്മൂട്ടി കൂട്ടുകെട്ടിൽ എത്തുന്ന ചിത്രമാണ് ഭീഷ്മ പർവ്വം. നേരത്തെ പുറത്തിറങ്ങിയ ഭീഷ്മ പർവ്വത്തിൻറ്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിലും മമ്മൂട്ടി താടിയും മുടിയും നീട്ടിവളർത്തിയ ലുക്കിലായിരുന്നു. കൊവിഡ് മൂലം ചിത്രത്തിൻറ്റെ ഷൂട്ടിംഗ് ഇപ്പോൾ നിർത്തിവച്ചിരിക്കുകയാണ്. കൊവിഡ് നിയന്ത്രണങ്ങളിൽ അയവുകൾ വന്നാൽ ചിത്രത്തിൻറ്റെ ഷൂട്ടിംഗ് ഉടൻ പുനരാരംഭിക്കും. സൌബിൻ ഷാഹിർ, നാദിയ മൊയ്തു, ഷൈൻ ടോം ചാക്കോ, ലെന, ശ്രീനാഥ് ഭാസി, വീണ നന്ദകുമാർ, ഫർഹാൻ ഫാസിൽ തുടങ്ങി നിരവധി പേർ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. അമൽ നീരദും ദേവ്ദത്ത് ഷാജിയും ചേർന്നാണ് ചിത്രത്തിൻറ്റെ തിരക്കഥ ഒരുക്കുന്നത്.

ദി പ്രീസ്റ്റ്, വൺ തുടങ്ങിയവയാണ് മമ്മൂട്ടിയുടെ ഏറ്റവും ഒടുവിൽ റിലീസായ ചിത്രങ്ങൾ. തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടിയ ചിത്രങ്ങളായിരുന്നു ഇത്. ദി പ്രീസ്റ്റ് തുടർന്ന് ആമസോൺ പ്രൈമിലും റിലീസ് ചെയ്തിരുന്നു.