ബാബുരാജ്നെ തൻറ്റെ പുതിയ ചിത്രത്തിലേക്ക് ക്ഷണിച്ച് തമിഴ് നടൻ വിശാൽ

ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ചിത്രമാണ് ജോജി. ആമസോൺ പ്രൈമിലൂടെ ഡയറക്ട് ഒടിടി റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. ചിത്രം റിലീസ് ചെയ്തതിന് പിന്നാലെ ചിത്രത്തിലെ ഡയലോഗുകളും സീനുകളുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ചിത്രത്തിൽ ബാബുരാജ് അവതരിപ്പിച്ച ജോമോൻ പനച്ചേൽ എന്ന കഥാപാത്രവും ഏറേ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇപ്പോഴിതാ തമിഴ് നടൻ വിശാൽ ബാബുരാജിനെ തൻറ്റെ ഏറ്റവും പുതിയ ചിത്രത്തിലേക്ക് ക്ഷണിച്ചിരിക്കുകയാണ്. വിശാൽ തന്നെയാണ് ചിത്രത്തിലേക്ക് തന്നെ ഫോണിൽ വിളിച്ച് ക്ഷണിച്ചതെന്ന് ബാബുരാജ് വ്യക്തമാക്കി. ജോജിയിലെ ജോമോൻ പനച്ചേൽ ആയുള്ള ബാബുരാജിൻറ്റെ പ്രകടനം ഇഷ്ടപ്പെട്ടതിനെ തുടർന്നാണ് വിശാൽ തൻറ്റെ പുതിയ ചിത്രത്തിലേക്ക് ക്ഷണിച്ചത്. തു പ ശരവണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് വിശാൽ നായകനായി എത്തുന്നത്. ഡിംപിൾ ഹയതി നായികയായി എത്തുന്ന ചിത്രത്തിൽ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തെയാണ് ബാബുരാജ് അവതരിപ്പിക്കുന്നത്.

വില്ലനായി മമ്മൂട്ടി എത്തുന്നു

സമാന്തരമായി പോകുന്ന മൂന്ന് സ്റ്റോറിലൈനുകളും മൂന്ന് കഥാപാത്രങ്ങളുമാണ് ഈ ചിത്രത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്. ഹൈദരാബാദ് രാമേജിറാവു ഫിലിം സിറ്റിയാണ് ചിത്രത്തിൻറ്റെ പ്രധാന ലൊക്കേഷൻ. ഹൈദരാബാദിന് പുറമേ ചെന്നൈയിലും സിനിമയുടെ കുറച്ച് ഭാഗങ്ങൾ ഷൂട്ട് ചെയ്യുമെന്നാണ് സൂചന. ചിത്രത്തിൻറ്റെ ഛായാഗ്രഹണം കവിൻ രാജ്, എഡിറ്റിംങ് എൻ ബി ശ്രീകാന്ത്, സംഗീത സംവിധാനം യുവൻ ഷങ്കർ രാജ, ഓഡിയോഗ്രഫി തപസ് നായക് എന്നിവർ നിർവ്വഹിക്കുന്നു.വിക്രം നായകനായി എത്തിയ സ്കെച്ചാണ് ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ബാബുരാജിൻറ്റെ തമിഴ് സിനിമ. തല അജിത്ത് നായകനായ ജനയിലും ബാബുരാജ് നേരത്തെ അഭിനയിച്ചിട്ടുണ്ട്