ഒടിടി റിലീസിനൊരുങ്ങി അപ്പാനി ശരത്ത് നായകനായ പുതിയ ചിത്രം ലൌ എഫ് എം

അപ്പാനി ശരത്ത്, ടിറ്റോ വിൽസൺ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ശ്രീദേവ് കപ്പൂർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ലൌ എഫ് എം. തിയേറ്റർ റിലീസിന് ശേഷം ഒടിടി പ്ലാറ്റ് ഫോമിലും റിലീസിന് ഒരുങ്ങുകയാണ് ലൌ എഫ് എം. ഈ മാസം 14-ാം തിയതിയാണ് ചിത്രത്തിൻറ്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. നീസ്ട്രിം, ഫിൽമി എന്നിങ്ങനെ രണ്ട് ഒടിടി പ്ലാറ്റ് ഫോമുകളിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ബെൻസി പ്രൊഡക്ഷൻസിൻറ്റെ ബാനറിൽ ബെൻസി നാസർ നിർമ്മിച്ച ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്.രണ്ട് കാലഘട്ടങ്ങളിലെ പ്രണയം അവതരിപ്പിക്കുന്ന സിനിമയിൽ പഴയ തലമുറയുടെ വികാരമായ റേഡിയോകാലവും വളരെ മനോഹരമായ രീതിയിൽ ആവിഷ്കരിച്ചിട്ടുണ്ട്. പഴയ തലമുറയുടെ സന്തോഷവും ദുഖവും പ്രണയവും വിരഹവുമൊക്കെ ഒപ്പിയെടുക്കുന്ന ഒരു ചിത്രം കൂടിയാണ് ലൌ എഫ് എം. ചിത്രത്തിൽ ഗസൽ എന്ന കഥാപാത്രത്തെയാണ് അപ്പാനി ശരത്ത് അവതരിപ്പിക്കുന്നത്. ഗസലിൻറ്റെ ജീവിതത്തിൽ ഉണ്ടാകുന്ന ആകസ്മികമായ ചില കാര്യങ്ങളാണ് സിനിമയുടെ പ്രമേയം.

ജാനകി കൃഷ്ണൻ, അഞ്ചു, മാളവിക മേനോൻ, ദേവൻ, സിനോജ് അങ്കമാലി, മാമുക്കോയ, ബോബൻ ആലമ്മൂടൻ, ജിനോ ജോൺ, നിർമ്മൽ പാലാഴി, ശശി കലിംഗ, സച്ചിൻ, ദിവ്യ, അഷറഫ് ഗുരുക്കൾ, ബേബി അനശ്വര തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയുടെ രചന സാജു കൊടിയൻ, പി. ജിംഷാർ എന്നിവർ ചേർന്ന് നിർവ്വഹിക്കുന്നു. ചിത്രത്തിൻറ്റെ ഛായാഗ്രഹണം സന്തോഷ് അനിമ, പശ്ചാത്തല സംഗീതം ഗോപിസുന്ദർ, ആർട്ട് രഞ്ജിത്ത് കോത്തേരി, വസ്ത്രാലങ്കാരം കുമാർ എടപ്പാൾ, മേക്കപ്പ് മനോജ് അങ്കമാലി, ആക്ഷൻ അഷ്റഫ് ഗുരുക്കൾ, സ്റ്റിൽസ് നൌഷാദ് കണ്ണൂർ എന്നിവർ നിർവ്വഹിക്കുന്നു.