ജനനം കൊണ്ട് അമേരിക്കക്കാരി ഹൃദയം കൊണ്ട് മലയാളി ..ബിഗ് ബോസ്സിലും താരമായി അപർണ

പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോ ബിഗ്‌ബോസിന്റെ നാലാം സീസൺ ഇപ്പോൾ നടന്നു കൊണ്ടിരിക്കുകയാണ്.ഷോ യിലെ മത്സരാത്ഥികളിൽ എല്ലാവരും ശ്രദ്ധിക്കുന്ന ഒരാളാണ് അപർണ്ണ.അതിന്റെ കാരണം അപർണ്ണ ഒരു അമേരിക്കക്കാരി ആണ്.എന്നാൽ നല്ല പച്ചവെള്ളം പോലെ മലയാളം പറയും.ജനനം കൊണ്ട് അമേരിക്കകാരിയും ഹൃദയം കൊണ്ട് മലയാളിയുമാണ് അപർണ്ണ.

മൂന്നു വയസ്സുമുതൽ കേരളവുമായി ബന്ധമുണ്ട് അപർണ്ണക്ക്.മലയാളം നന്നായി സംസാരിക്കുക മാത്രമല്ല അപർണ്ണയുടെ നല്ല മലയാളി തനിമയുള്ള വസ്ത്രധാരണവും ശ്രദ്ധേയമാണ്.ഇത് കൂടാതെ അപർണ്ണ തന്റെ ഐഡന്റിറ്റി ഒളിച്ചു വെക്കുന്നില്ല.താനൊരു ലെസ്ബിയൻ ആണെന്ന് അപർണ്ണ സമൂഹത്തോട് ഒളിച്ചു വെക്കാതെ തുറന്നു പറയുന്നു.അപർണയുടെ പങ്കാളി അമൃതശ്രീയാണ്.

ബിഗ് ബോസ്സിൽ വരുന്നതിനു മുൻപ് തന്നെ മലയാളികൾക്ക് സുപരിചിതയാണ് അപർണ്ണ.സോഷ്യൽ മീഡിയയിൽ നിറ സാന്നിധ്യമാണ് അപർണ്ണ.ഇത് കൂടാതെ ഓൺലൈൻ എഡ്യൂക്കേഷൻ ആപ്ലിക്കേഷനായ എൻട്രി ആപ്പ് വഴി മലയാളികളെ ഇംഗ്ളീഷ് പഠിപ്പിക്കുന്ന മികച്ച ഒരു ടീച്ചർ കൂടി ആണ് അപർണ്ണ. ഇംഗ്ലീഷ് പഠിക്കാം വിത്ത് ഇൻവെർട്ട് കൊക്കനട്ട് എന്നാണ് എൻട്രിയിലെ അപർണ്ണ പഠിപ്പിക്കുന്ന കോഴ്‌സിന്റെ പേര്.അപർണ്ണയിലൂടെ ഒട്ടേറെ ആളുകൾ ഇതിനോടകം ഇംഗ്ളീഷ് പഠിച്ചു കഴിഞ്ഞു.ബിഗ് ബോസ്സിൽ കൂടെ വന്നതോടെ അപർണ്ണക്ക് കേരളത്തിൽ ആരാധകർ ഏറുകയാണ്.

Click here to Join Aparna’s Course