ബച്ചൻ പാണ്ഡേയിലെ കഥാപാത്രത്തിന് അക്ഷയ് കുമാർ വാങ്ങുന്ന പ്രതിഫലം 99 കോടി? മിഷൻ സിൻട്രല്ലയ്ക്ക് ഇത് 135 കോടി?
ബോളിവുഡിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരങ്ങളിൽ ഒരാളാണ് അക്ഷയ് കുമാർ. അദ്ധേഹത്തിൻറ്റെ ബോക്സ് ഓഫീസ് സ്ട്രൈക്ക് തന്നെയാണ് ഇതിന് കാരണം. ബോളിവുഡിൽ സമീപകാലത്ത് ഏറ്റവുമധികം സാമ്പത്തിക വിജയം നേടിയ ചിത്രങ്ങളും അക്ഷയ് കുമാറിൻറ്റേതാണ്. ബച്ചൻ പാണ്ഡേ, മിഷൻ സിൻട്രല്ല, ബഡെ മിയാൻ ഛോട്ടേ മിയാൻ തുടങ്ങി നിരവധി ചിത്രങ്ങളാണ് ഈ വർഷം ഇനി റിലീസ് ചെയ്യാനിരിക്കുന്ന അക്ഷയ് കുമാറിൻറ്റെ ചിത്രങ്ങൾ. പ്രഖ്യാപനസമയം മുതൽ പ്രേക്ഷകർ ഏറേ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങൾ ആയതുക്കൊണ്ട് തന്നെ ചിത്രത്തെപ്പറ്റിയുള്ള വാർത്തകളൊക്കെയും സോഷ്യൽ മീഡിയയിൽ എപ്പോഴും ശ്രദ്ധ നേടാറുണ്ട്.
ഇപ്പോഴിതാ ചിത്രങ്ങൾക്ക് വേണ്ടി അക്ഷയ് കുമാർ വാങ്ങുന്ന പ്രതിഫലമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ബച്ചൻ പാണ്ഡേയിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നതിന് വേണ്ടി അദ്ധേഹം വാങ്ങുന്നത് 99 കോടിയാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കാർത്തിക് സുബ്ബരാജിൻറ്റെ ജിഗർ തണ്ഡയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിട്ടുള്ള ചിത്രമാണ് ബച്ചൻ പാണ്ഡേ. ഫർഹാദ് സാംജിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അടുത്ത മാസം 18നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഹോളി റിലീസായി തിയേറ്ററുകളിലാണ് ചിത്രം എത്തുന്നത്. എന്നാൽ ഇതിൽ കൂടുതൽ പ്രതിഫലമാണ് വരാനിരിക്കുന്ന മിഷൻ സിൻട്രല്ല, ബഡെ മിയാൻ ഛോട്ടേ മിയാൻ എന്നീ ചിത്രങ്ങൾക്കുവേണ്ടി അക്ഷയ് കുമാർ വാങ്ങുന്നത്. 135 കോടി വീതമാണ് ചിത്രത്തിനുവേണ്ടിയുള്ള താരത്തിൻറ്റെ പ്രതിഫലം.
നേരത്തെ പുറത്തിറങ്ങിയ ബെൽബോട്ടത്തിന് അക്ഷയ് കുമാർ വാങ്ങിയ പ്രതിഫലം 117 കോടിയാണ്. സൂര്യവൻശിക്ക് 70 കോടിയും. എന്നാൽ ചെറു ചിത്രങ്ങൾക്ക് പ്രതിഫലം കുറച്ചുക്കൊണ്ട് പ്രോഫിറ്റ് ഷെയറിംഗ് രീതിയിലും അക്ഷയ് കുമാർ വർക്ക് ചെയ്യാറുണ്ട്.