എന്നെക്കൊണ്ട് പറ്റുന്നതുപോലെ സഹായിക്കാറുണ്ട്, ഞാനും കഷ്ടപ്പെട്ട് വന്നയാളാണ് ; ആരാധികയുടെ കമൻറ്റിന് റിമി ടോമിയുടെ മറുപടി.

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഗായികയും അവതാരികയും ആണ് റിമി ടോമി. ടെലിവിഷൻ പ്രോഗ്രാമുകളിലും സ്റ്റേജ് ഷോകളിലും എല്ലാം നിറസാന്നിദ്ധ്യം ആണ് താരം. താരത്തിൻറ്റെ സോഷ്യൽ മീഡിയ പോസ്റ്റുകളെല്ലം ആരാധകർ വളരെ പെട്ടെന്നു തന്നെ ഏറ്റെടുക്കാറുണ്ട്. ലോക്ക് ഡൌൺ കാലത്തും താരം സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായിരുന്നു. റിമിക്ക് ഒരു യൂട്യൂബ് ചാനലും ഉണ്ട്. നിരവധി വീഡിയോകൾ റിമി ഇതിനോടകം യൂട്യൂബിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഇപ്പോഴിതാ റിമി യൂട്യൂബിൽ പങ്കുവച്ച ഒരു വീഡിയോക്ക് ആരാധിക നൽകിയ കമൻറ്റും റിമി ടോമിയുടെ മറുപടിയും ആണ് വൈറലാകുന്നത്. താൻ ഉപയോഗിക്കുന്ന സൌന്ദര്യ വർദ്ധക വസ്തുക്കളെ പറ്റിയും കോസ്മറ്റിക് ട്രീറ്റ്മൻറ്റിനെ പറ്റിയുമുള്ള ആരാധകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു റിമി.
അന്നന്നത്തെ അരി വാങ്ങാൻ കാശില്ലാത്തവർക്ക് കൊടുക്കുന്നത് ആണ് യഥാർത്ഥ സൌന്ദര്യം എന്നായിരുന്നു ആരാധികയുടെ കമൻറ്റ്. ഇതിനു വളരെ സഭ്യമായ ഒരു മറുപടി ആണ് റിമി നൽകിയത്. “പൊന്നു ബീന ചേച്ചി, ഞാനും ചെയ്യാറുണ്ട്. എന്നെക്കൊണ്ട് പറ്റുന്നതുപോലെ. നമ്മളും ഒക്കെ കഷ്ടപ്പെട്ട് വന്ന ആൾക്കാരാണ്. എന്നെക്കൊണ്ട് പറ്റുന്നതുപോലെ സഹായങ്ങൾ ചെയ്യാൻ ശ്രമിക്കാറുണ്ട്. നാലു പേരറിഞ്ഞ് കൊടുക്കരുത് എന്നാണ് പറയുന്നത്. പക്ഷേ നാലു പേരറിഞ്ഞ് കൊടുത്താലും തെറ്റില്ല എന്ന് ആണ് തോന്നുന്നത്. അതുകൊണ്ടാണ് ഇങ്ങനെ ഒക്കെ കേൾക്കേണ്ടി വരുന്നത്. എന്നെ സംബന്ധിച്ച് ദൈവത്തിൻറ്റെ മുന്നിൽ മാത്രം എനിക്ക് പ്രീതിപ്പെടുത്തിയാൽ മതി. എന്നെ അറിയാവുന്നവർക്ക് അറിയാം. കുഞ്ഞു സഹായം ചെയ്താലും വലിയ സഹായം ചെയ്താലും അവരെന്നും നമ്മളെ നന്ദിയോടെയും സന്തോഷത്തോടെയും ഓർക്കും. അവരുടെ പ്രാർത്ഥനയിൽ ഓർക്കുന്നതാണ് ഏറ്റവും വലിയ ഗിഫ്റ്റ്. നമ്മൾ മറ്റുള്ളവർക്ക് കൊടുക്കുന്നതാണ് ഏറ്റവും വലിയ സൌന്ദര്യം. ഈ സ്കിന്നും സൌന്ദര്യവും എന്നു വേണമെങ്കിവും നശിച്ചുപോകാം.” എന്നായിരുന്നു റിമിയുടെ മറുപടി.