ഒടിടി റിലീസിനൊരുങ്ങി ആന്തോളജി ചിത്രം ചെരാതുകൾ |Cherathukal Movie Release

ഷാജൻ കല്ലായി, ഫവാസ് മുഹമ്മദ്, അനു കുരിശ്ശിങ്കൽ, ഷാനുബ് കരുവത്ത്, ശ്രീജിത്ത് ചന്ദ്രൻ, ജയേഷ് മോഹൻ എന്നീ ആറ് സംവിധായകർ ചേർന്ന് സംവിധാനം ചെയ്ത പുതിയ ആന്തോളജി ചിത്രം ചെരാതുകൾ ഒടിടി റിലീസിന്. ജൂൺ 17 നാണ് ചിത്രത്തിൻറ്റെ ഒടിടി റിലീസ്. മലയാളത്തിലെ പത്ത് പ്രമുഖ ഒടിടി പ്ലാറ്റ് ഫോമുകളിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. മാമ്പ്ര ഫൌണ്ടേഷൻറ്റെ ബാനറിൽ ഡോ.മാത്യൂ മാമ്പ്ര നിർമ്മിക്കുന്ന ചിത്രത്തിൽ മെറീന മൈക്കിൾ, ആദിൽ ഇബ്രാഹിം, പാർവ്വതി അരുൺ, മാല പാർവ്വതി, മനോഹരി ജോയ്, ശിവജി ഗുരുവായൂർ, ദേവകി രാജേന്ദ്രൻ, ബാബു അന്നൂർ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ആറ് കഥകൾ കോർത്തിണക്കിയ ചിത്രമാണ് ചെരാതുകൾ. സ്ത്രീകൾ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൻറ്റെ പോസ്റ്റർ വനിതാ ദിനത്തിൽ പുറത്ത് വിട്ടിരുന്നു. പിന്നീട് മമ്മൂട്ടി, സുരേഷ് ഗോപി, ആസിഫ് അലി തുടങ്ങി നാൽപതോളം സിനിമാ താരങ്ങൾ ചേർന്ന് തങ്ങളുടെ സോഷ്യൽ മീഡിയ അക്കൌണ്ടിലൂടെ പുറത്തിറക്കിയ ചിത്രത്തിൻറ്റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്.

കേരളത്തിൽ പലയിടങ്ങളിലമായി ചിത്രീകരിച്ച സിനിമയുടെ ഷൂട്ടിംങ് ജനുവരിയിലാണ് പൂർത്തിയാക്കിയത്. ചിത്രത്തിൽ ആറ് സംവിധായകർക്ക് പുറമേ ആറ് ഛായാഗ്രഹകരും, ആറ് എഡിറ്റേഴ്സും, ആറ് സംഗീത സംവിധായകരും അണിനിരക്കുന്നുണ്ട്. സിനിമയിലെ ഗാനങ്ങൾ വിധു പ്രതാപും, നിത്യ മാമനും ചേർന്ന് ആലപിച്ചിരിക്കുന്നു. ചിത്രത്തിൻറ്റെ സൌണ്ട് ഡിസൈൻ ഷെഫിൻ മായൻ, ഡിജിറ്റൽ മാർക്കറ്റിംങ് ഓൺപ്ര എൻർടൈൻമെൻറ്റ്സും നിർവ്വഹിക്കുന്നു.മലയാള സിനിമയിൽ ആദ്യമായാണ് ഇത്തരമൊരു ആന്തോളജി ചിത്രം പുറത്തിറക്കുന്നത്. അതുക്കൊണ്ട് തന്നെ പ്രേക്ഷകർ വലിയ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്.