രജീഷ വിജയൻ നായികയായ പുതിയ ചിത്രം ഖോ ഖോ മെയ് 28ന് ഏഷ്യാനെറ്റിൽ | kho kho movie

രജീഷ വിജയനെ നായികയാക്കി രാഹുൽ റിജി നായർ കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്ത പുതിയ ചിത്രമാണ് kho kho . തിയേറ്ററിൽ പ്രദർശനത്തിനെത്തിയ ചിത്രം കൊവിഡ് രൂക്ഷമായതിനെ തുടർന്ന് ഒടിടി പ്ലാറ്റ് ഫോമിലൂടെയും റിലീസിന് ഒരുങ്ങുകയാണ്. സിംപ്ലി സൌത്ത്, ഫിലിമി എന്നീ ഒടിടി പ്ലാറ്റ് ഫോമുകളിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. മേയ് 27 നാണ് റിലീസ്. ഈ തീയതിയിൽ മിഡിൽ ഈസ്റ്റ് മേഖലയിൽ മാത്രമേ ചിത്രം കാണാൻ സാധിക്കൂ. മറ്റൊരു ഒടിടി പ്ലാറ്റ് ഫോമിലൂടെ ചിത്രം ഇന്ത്യ ഉൾപ്പെടെയുള്ള മറ്റ് പ്രദേശങ്ങളിൽ റിലീസ് ചെയ്യുമെന്നാണ് രജീഷ തൻറ്റെ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്.
ഇപ്പോഴിതാ ഈ ചിത്രം വേൾഡ് ടെലിവിഷൻ പ്രീമിയറിന് ഒരുങ്ങുന്നു. ചിത്രത്തിൻറ്റെ സാറ്റ് ലൈറ്റ് ഡിജിറ്റൽ റൈറ്റ് ഏഷ്യാനെറ്റ് ചാനലിനാണ് ലഭിച്ചത്. മെയ് 28-ാം തിയതി വെള്ളിയാഴ്‌ച വൈകുന്നേരം 7 മണിക്കാണ് ചിത്രത്തിൻറ്റെ സംപ്രേക്ഷണം.
ഫൈനൽസിന് ശേഷം രജീഷ വിജയൻ നായികയായ സ്പോഴ്സ് മൂവിയാണ് ഖോ ഖോ. മമിത ബൈജു, രാഹുൽ റിജി നായർ, വെങ്കിടേഷ് വി പി, രഞ്ജിത്ത് ശേഖർ, വെട്ടുകിലി പ്രകാശ്, അർജുൻ രഞ്ജൻ, ശ്രീജിത്ത് ബാബു എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സ്കൂൾ പരിശീലകയായ മരിയ ഫ്രാൻസിസായാണ് രജീഷ ചിത്രത്തിൽ വേഷമിടുന്നത്. ഏപ്രിൽ 14നാണ് ചിത്രം തിയേറ്റിൽ പ്രദർശനത്തിനെത്തിയത്. ഫസ്റ്റ് പ്രിൻറ്റ് സ്റ്റുഡിയോസിൻറ്റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൻറ്റെ ഛായാഗ്രഹണം തോബിൻ തോമസ്, എഡിറ്റിംങ് ക്രിസ്റ്റി സെബാസ്റ്റ്യൻ, സംഗീതം സിദ്ധാർത്ഥ പ്രദീപ്, മേക്കപ്പ് റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണൻ, ക്യാമറ രോഹിത്ത് കെ സുരേഷ്, വിതരണം ക്യാപിറ്റൽ സ്റ്റുഡിയോ തുടങ്ങിയവർ നിർവ്വഹിക്കുന്നു.