Mamitha Baiju In Operation Java : നവഗതനായ തരുൺ മൂർത്തി സംവിധാന ചെയ്ത ചിത്രമാണ് ഓപ്പറേഷൻ ജാവ. തിയേറ്ററിൽ പ്രദർശനത്തിനെത്തിയ ചിത്രം പിന്നീട് ഒടിടി പ്ലാറ്റ് ഫോമിലും റിലീസ് ചെയ്തിരുന്നു. സോഷ്യൽ മീഡിയയിൽ വളരെയധികം ശ്രദ്ധ നേടിയ ഒരു ചിത്രം കൂടിയാണിത്. ബിനു പപ്പു, ബാലു വർഗ്ഗീസ്, ലുക്ക്മാൻ, ഇർഷാദ്, പ്രശാന്ത് അലക്സാണ്ടർ, മമിത ബൈജു എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ബാലു വർഗ്ഗീസിൻറ്റെ നായിക അൽഫോൺസയായി ചിത്രത്തിൽ വേഷമിട്ടത് മമിത ബൈജുവാണ്. ഓപ്പറേഷൻ ജാവയിലെ തേപ്പുകാരിയായാണ് മമിത ഇപ്പോൾ അറിയപ്പെടുന്നത്. ഇപ്പോൾ താരത്തിൻറ്റെ ഒരു അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.
അൽഫോൺസ ശരിക്കും ഒരു തേപ്പുകാരിയാണോ എന്ന ചോദ്യത്തിന് അല്ല എന്നായിരുന്നു മമിതയുടെ മറുപടി. അതിൻറ്റെ കാരണം എന്താണെന്നും മമിത വ്യക്തമാക്കി “അത് ഓരോരുത്തരുടെയും കാഴ്ചപ്പാട് അനുസരിച്ചിരിക്കും. ഇതുപോലെ അനുഭവമുള്ള വേറൊരു പെൺകുട്ടിക്ക് അത് കാണുകയാണെങ്കിൽ ചിലപ്പോ വിഷമം മനസ്സിലാകും. കാരണം ഈ അൽഫോൺസ എന്നു പറയുന്നത് പണത്തിനോട് ആർത്തിക്കയറി ഭയങ്കര ലാവിഷായി പോവുന്ന ഒരു പെൺകുട്ടിയേ അല്ല. അവൾക്ക് എങ്ങനെയെങ്കിലും ഒന്ന് രക്ഷപ്പെടണം ഫാമിലിയെ ഒന്ന് സെറ്റിൽ ആക്കണം വളരെ തുച്ഛമായ സാലറിക്കാണ് അവൾ നേഴ്സ് പണി ചെയ്യുന്നത്. അപ്പോ അത് വെച്ച് അവളൊരു തേപ്പികാരിയല്ല.
പിന്നെ എന്ത് മാത്രം ഫോൺ വിളിക്കുന്നുണ്ട്. ഇതൊന്ന് കാമുകനോട് സംസാരിക്കാൻ. രണ്ട് പേർക്കും അവരവരുടേതായ പ്രശ്നങ്ങളുണ്ട്. ആൻറ്റണി ജോലിക്കായി കഷ്ടപ്പെടുന്നതെല്ലാം അൽഫോൺസയ്ക്ക് അറിയാം. എന്നാലും ആ ഘട്ടത്തിൽ അൽഫോൺസ മാക്സിമം പുഷ് ചെയ്യുന്നുണ്ട്. ആ കഥാപാത്രത്തെ സംബന്ധിച്ച് ആൻറ്റണി ഉഴപ്പി നടക്കുകയാണോ എന്ന ടെൻഷനാണ്. അതൊക്കെയാണ് എനിക്ക് ഇക്കാര്യത്തിൽ തോന്നിയത്”. തനിക്ക് കിട്ടിയ കഥാപാത്രത്തെ മമിത നന്നായി ചെയ്തുവെന്നാണ് ആരാധകരുടെ അഭിപ്രായം. ഒരു അഭിനേതാവ് എന്ന നിലയിൽ ഇത് മമിതയുടെ വിജയം കൂടിയാണ്.