Allu Arjun Pushpa: ആര്യ, ആര്യ 2 എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം അല്ലു അർജുനും സംവിധായകൻ സുകുമാറും ഒരുമിക്കുന്ന പുതിയ തെലുങ്ക് ചിത്രമാണ് പുഷ്പ. പുഷ്പ രണ്ട് ഭാഗങ്ങളായി റിലീസ് ചെയ്യുമെന്നാണ് പുതിയ വാർത്ത. രണ്ടര മണിക്കൂറിൽ കഥ പറഞ്ഞു തീരാൻ പ്രയാസമായതുക്കൊണ്ടാണ് ചിത്രം രണ്ട് ഭാഗങ്ങളായി റിലീസ് ചെയ്യുന്നത്. ആദ്യ ഭാഗം ഓഗസ്റ്റ് 13ന് റിലീസ് ചെയ്യും. രണ്ടാം ഭാഗം 2022ൽ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.
തെലുങ്കിൽ ചിത്രീകരിക്കുന്ന സിനിമ തമിഴ്, ഹിന്ദി, മലയാളം, കന്നട എന്നീ നാല് ഭാഷകളിലും തർജ്ജമ ചെയ്ത് റിലീസ് ചെയ്യും. ഉൾക്കാടുകളിൽ ചന്ദനക്കൊള്ള നടത്തുന്ന കള്ളകടത്തുകാരൻ പുഷ്പ രാജ് എന്ന കഥാപാത്രത്തെയാണ് അല്ലു അർജുൻ സിനിമയിൽ അവതരിപ്പിക്കുന്നത്. രാശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക. ജഗപതി ബാബു, പ്രകാശ് രാജ്, ധനഞ്ജയ്, സുനിൽ, അജയ് ഘോഷ്, ഹരീഷ് ഉത്തമൻ, വെന്നേല കിഷോർ, അനസുയ ഭരദ്വാജ്, ദയാനന്ത് റെഡ്ഡി എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളത്തിൻറ്റെ പ്രിയ താരം ഫഹദ് ഫാസിലും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. ഫഹദ് ഫാസിലിൻറ്റെ ആദ്യ തെലുങ്ക് ചിത്രമാണിത്. വില്ലനായാണ് ഫഹദ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.
സുകുമാറാണ് ചിത്രത്തിൻറ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മുറ്റംസെട്ടി മീഡിയയുമായി ചേർന്ന് മൈത്രീ മൂവിസിൻറ്റെ ബാനറിൽ രവിശങ്കർ യലമഞ്ചിലി നവീൻ യെർനെനി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഛായാഗ്രഹണം മിറോസോ കുബ ബ്രോസെക് സംഗീതം ദേവി ശ്രീ പ്രസാദ് എഡിറ്റിംങ് കാർത്തിക ശ്രീനിവാസ് സൌണ്ട് ഡിസൈനർ റെസൂൽ പൂക്കുട്ടി കലാസംവിധാനം എസ് രാമകൃഷ്ണ ആക്ഷൻ പീറ്റർ ഹെയ്ൻ റാം ലക്ഷ്മണൻ എന്നിവർ നിർവ്വഹിക്കുന്നു. ഏകദേശം 250 കോടിയാണ് ചിത്രത്തിൻറ്റെ ചിലവ്.