ആരാധകരെ തിരിച്ച് ഫോളോ ചെയ്ത് ഉണ്ണി മുകുന്ദൻ | Unni Mukundan is giving a follow back

തൻറ്റെ ആരാധകരുമായി നല്ല സൌഹൃദം കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് നടൻ Unni Mukundan. ഇപ്പോൾ ഇതാ തൻറ്റെ ആരാധകരെ തിരിച്ച് ഫോളോ ചെയ്യാനും തുടങ്ങിയിരിക്കുകയാണ്. തൻറ്റെ ഇൻസ്റ്റഗ്രാമിൽ വന്ന് ‘ഒന്ന് ഫോളോ ചെയ്യുമോ’ എന്ന് ചോദിക്കുന്നവരെ തിരിച്ച് ഫോളോ ചെയ്യുകയാണ് താരം. ഉണ്ണിയുടെ ആരാധകർക്ക് ഏറെ സന്തോഷം നൽകുന്ന വാർത്തയാണിത്. വളരെയധികം ഫാൻസുള്ള ഒരു നടനാണ് ഉണ്ണി മുകുന്ദൻ. ഇതിൽ കൂടുതലും യുവാക്കളും സ്റ്റുഡൻറ്റ്സും ഒക്കെയാണ്. നേരത്തെ നിരവധി കോളേജുകളിലെ പ്രോഗ്രാമിനും ഉണ്ണി അതിഥിയായി ചെന്നിട്ടുണ്ട്.

കുറച്ചുനാളുകൾക്ക് മുമ്പ് ഇൻസ്റ്റഗ്രാമിൽ വന്ന് ‘കൂളിംഗ് ഗ്ലാസ് തരുമോ’ എന്ന് ചോദിച്ച ആരാധകനു നടൻ കൂളിംഗ് ഗ്ലാസ് കൊടുത്തത് വലിയ വാർത്തയായിരുന്നു. വൈഷ്ണവ് എന്ന് പേരുള്ള ചെറുപ്പക്കാരനാണ് ഇത് ചോദിച്ചത്. മേൽവിലാസം തനിക്ക് അയച്ചുതരാൻ മാത്രമാണ് ഉണ്ണി ആവശ്യപ്പെട്ടത്. പിന്നീട് ആ ആരാധകൻ ഉണ്ണി സമ്മാനിച്ച കൂളിംഗ് ഗ്ലാസും കയ്യിൽ പിടിച്ചുകൊണ്ട് നിൽക്കുന്ന ചിത്രമാണ് എല്ലാവരും കണ്ടത്. കഴിഞ്ഞ ലോക്ക്ഡൌൺ കാലത്ത് ആരാധകരുടെ നിരവധി ചോദ്യങ്ങൾക്ക് ഉണ്ണി മറുപടി കൊടുത്തതും വൈറലായിരുന്നു. തൻറ്റെ ആരാധകർക്കുവേണ്ടി വളരെയധികം സമയം ചിലവഴിക്കുന്ന ഒരാളാണ് ഉണ്ണി മുകുന്ദൻ.

മേപ്പടിയാൻ, ഭ്രമം എന്നിവയാണ് ഉണ്ണിയുടെ ഇനി റിലീസ് ആവാൻ ഇരിക്കുന്ന ചിത്രങ്ങൾ. വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന മേപ്പടിയാൻ എന്ന ചിത്രത്തിൽ ജയകൃഷ്ണൻ എന്ന ഒരു മെക്കാനിക്കിനെയാണ് ഉണ്ണി അവതരിപ്പിക്കുന്നത്. ഷൂട്ടിങിനു മുമ്പുതന്നെ താരം ചിത്രത്തിനു വേണ്ടി ശാരീരിക തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. 20 കിലോയാണ് ഈ ചിത്രത്തിനു വേണ്ടി ഉണ്ണി കൂട്ടിയത്. ഒരു ഫാമിലി എൻറ്റർടെയ്നറാണ് മേപ്പടിയാൻ. രവി കെ ചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭ്രമം. പൃഥ്വിരാജ് സുകുമാരൻ, മംമ്ത മോഹൻദാസ്, റാഷി ഖന്ന, ഉണ്ണി മുകുന്ദൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.