പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായിരുന്ന ഡെന്നീസ് കഴിഞ്ഞ ദിവസം ഹൃദയാഖാദത്തെ തുടർന്ന് മരിച്ചിരുന്നു. നിരവധി പ്രമൂഖരാണ് അദ്ദേഹത്തിൻറ്റെ വിയോഗത്തിൽ അനുശോചനം അറിയിച്ചത്. “ സിനിമ വേദിക്ക് അവിസ്മരണീയമായ കഥാപാത്രങ്ങളും സിനിമകളും സൃഷ്ടിച്ച എൻറ്റെ സിനിമ ജീവിതത്തിനു തന്നെ ശക്തി പകർന്ന എൻറ്റെ പ്രിയ സുഹൃത്ത് ഡെന്നീസ് ജോസഫിനു വിട “. ഡെന്നിസ് ജോസഫിൻറ്റെ മരണത്തിൽ അനുശോചനം അറിയിച്ചുകൊണ്ട് സുരേഷ് ഗോപി പറഞ്ഞത് ഇങ്ങനെ ആണ്. അദ്ദേഹത്തിൻറ്റെ വിടവാങ്ങൽ ഉൾക്കൊള്ളാൻ കഴിയുന്നില്ലെന്നും സുരേഷ് ഗോപി. മനു അങ്കിൾ എന്ന സിനിമയിലെ പോലീസ് വേഷം അദ്ദേഹം നിർബന്ധിച്ച് ചെയ്യിപ്പിച്ചതാണെന്നും അദ്ദേഹം തന്ന കഥാപാത്രങ്ങളെല്ലാം വളരെയധികം ശ്രദ്ധനേടിയിരുന്നെന്നും സുരേഷ് ഗോപി.
മലയാള സിനിമയ്ക്ക് എക്കാലത്തെയും മികച്ച ഹിറ്റുകൾ സമ്മാനിച്ചവരിൽ പ്രധാനിയാണ് ഡെന്നീസ് ജോസഫ്. ഇത്രയേറെ സൂപ്പർഹിറ്റുകൾ സമ്മാനിച്ച മറ്റൊരു തിരക്കഥാകൃത്ത് ഇല്ലെന്നു തന്നെ പറയാം. ന്യൂഡൽഹി, രാജാവിൻറ്റെ മകൻ, കോട്ടയം കുഞ്ഞച്ചൻ, നിറക്കൂട്ട് തുടങ്ങി നാൽപത്തിഅഞ്ചിൽ പരം സിനിമകളാണ് അദ്ദേഹം ഒരുക്കിയത്. മമ്മൂട്ടിയും മോഹൻലാലും സുരേഷ് ഗോപിയും താരപദവിയിലേക്ക് ഉയർന്നതിന് അദ്ദേഹത്തിൻറ്റെ സിനിമകൾ വലിയ പങ്കുവഹിച്ചിട്ടുണ്ട്.
സിനിമയുമായി ബന്ധമുള്ള ഒരു കുടുംബത്തിലായിരുന്നു ഡെന്നീസ് ജനിച്ചത്. അതുകൊണ്ട് തന്നെ സിനിമയിലേക്ക് കടന്നുവരാൻ അദ്ദേഹത്തിന് ഒരുപാട് ബുദ്ധിമുട്ടേണ്ടി വന്നില്ല. ആദ്യ ചിത്രം പരാജയമായിരുന്നു. എന്നാൽ പിന്നീട് തുടർച്ചയായി അഞ്ച് സൂപ്പർഹിറ്റുകളാണ് അദ്ദേഹത്തിൻറ്റെ തിരക്കഥയിലൂടെ പിറന്നത്. അതോടെ മലയാളസിനിമ ലോകത്തെ വിലയേറിയ ഒരു തിരക്കഥാകൃത്തായി അദ്ദേഹം മാറി. 1988 ൽ കുട്ടികളുടെ ചിത്രത്തിനുള്ള ദേശീയ അവാർഡ് മനു അങ്കിൾ എന്ന സിനിമയ്ക്ക് ലഭിച്ചു.