മായാനദി കണ്ടിട്ട് ആറു മാസം അച്ഛനും അമ്മയും എന്നോട് സംസാരിച്ചില്ല : ഐശ്വര്യ ലക്ഷ്മി

2017 സെപ്റ്റംബറിൽ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെ നിവിൻ പോളിയുടെ നായിക ആയിട്ടാണ് ഐശ്വര്യ ലക്ഷ്മി സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. നാലു വർഷങ്ങൾ പിന്നിടുമ്പോൾ മലയാളത്തിലും തമിഴിലുമായി ഒരുപിടി നല്ല ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് ഐശ്വര്യ.

2017 ൽ പുറത്തിറങ്ങിയ ആഷിക് അബു ചിത്രം മായാനദിയിലൂടെ ആണ് ഐശ്വര്യയുടെ കരിയർ തന്നെ മാറിയത്. ചിത്രത്തിലെ അപ്പു എന്ന ഐശ്വര്യയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇന്നും ഈ ചിത്രവും അപ്പുവും മാത്തനും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതാണ്.

ഇപ്പോൾ ഐശ്വര്യ നൽകിയ ഒരു അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വീട്ടുകാരുടെ സമ്മതം ഇല്ലാതെ ആണ് സിനിമയിൽ അഭിനയിക്കാൻ വന്നത് എന്നാണ് ഐശ്വര്യ പറയുന്നത്. അവർ എന്നെ ഒരിക്കലും സപ്പോർട്ട് ചെയ്തിരുന്നില്ല. ഇപ്പോഴും അവർക്ക് ഇത് പൂർണ്ണമായി ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. തുടക്കത്തിൽ ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. മായാനദി കഴിഞ്ഞ് ഒരു ആറു മാസം അവർ എന്നോട് സംസാരിച്ചില്ല.

എൻറ്റെ സിനിമ നല്ലത് ആണെന്നും ഒരിക്കലും അവർ എന്നോട് പറഞ്ഞിട്ടില്ല. ഇടക്ക് പിജി എപ്പോഴാണ് കംപ്ലീറ്റ് ചെയ്യുന്നത് എന്നും എന്നോട് ചോദിക്കാറുണ്ട്. ഇപ്പോഴും അവർ ഓകെ ആയിട്ടില്ല എന്നും പറയുന്നു. ബിഹൈൻഡ് വുഡ്സ് മലയാളത്തിനു നൽകിയ അഭിമുഖത്തിൽ ആണ് താരം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
ടൊവീനോ നായകനായി എത്തിയ കാണക്കാണെ ആണ് ഐശ്വര്യയുടെ ഏറ്റവും പുതിയ ചിത്രം. ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. കൂടാതെ അർച്ചന 31 നോട്ട് ഔട്ട്, പൊന്നിയിൽ സെൽവൻ, ബിസ്മി സ്പെഷ്യൽ തുടങ്ങി നിരവധി ചിത്രങ്ങൾ ഐശ്വര്യയുടെ ഇനി റിലീസാകാനുണ്ട്.