എസ് എസ് രാജമൌലി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ സിനിമയായിരുന്നു ബാഹുബലി. ബാഹുബലി ബിഗിനിംഗും, ബാഹുബലി കൺക്ലൂഷനും ഇന്ത്യയിലെ ഏറ്റവും വലിയ സിനിമകളിൽ ഒന്നാണ്. ഈ ചിത്രങ്ങൾ ഉണ്ടാക്കിയ ഓളം ഇപ്പോഴും അവസാനിച്ചിട്ടില്ല. വിജയേന്ദ്ര പ്രസാദ് ആയിരുന്നു ചിത്രത്തിൻറ്റെ തിരക്കഥ ഒരുക്കിയത്. പ്രഭാസ്, അനുഷ്ക ഷെട്ടി, രമ്യ കൃഷ്ണൻ, തമന്ന, റാണ ദഗ്ഗുപതി, സത്യരാജ്, നാസർ തുടങ്ങി വലിയ ഒരു താരനിരയും ചിത്രത്തിൽ ഉണ്ടായിരുന്നു. ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രമായിരുന്നു രാജമാത ശിവകാമി ദേവി. രമ്യ കൃഷ്ണനാണ് ഈ കഥാപാത്രത്തെ സ്ക്രീനിൽ അവതരിപ്പിച്ചത്. രാജമാത ശിവകാമിയുടെ ജീവിതം വെബ് സീരീയസായി വരാൻ പോകുന്നു എന്ന വാർത്തകൾ നേരത്തെ തന്നെ വന്നിരുന്നു. ശിവകാമിയുടെ കുട്ടിക്കാലവും യൌവനവും ആണ് സിരിസിൽ ഉണ്ടാവുക. ശിവകാമിയെ സ്ക്രീനിൽ അവതരിപ്പിക്കുന്നത് മലയാളികൾക്ക് ഏറെ സുപരിചിതയായ പഞ്ചാബി താരം വാമിക ഗബ്ബിയാണ്.
ഇപ്പോൾ വാമിക ഗബ്ബിക്കൊപ്പം നയൻതാരയും സീരിസിൽ ഉണ്ടാകുമെന്ന വാർത്തകളാണ് പുറത്തുവരുന്നത്. എന്നാൽ നയൻതാരയുടെ കഥാപാത്രത്തെ സംബന്ധിച്ച വിവരങ്ങൾ ഒന്നും പുറത്തുവന്നിട്ടില്ല. എങ്കിലും വളരെ ശക്തമായ ഒരു കഥാപാത്രത്തെ തന്നയാകും നയൻതാര അവതരിപ്പിക്കുന്നത്. റിപ്പോർട്ടുകൾ സത്യമാണെങ്കിൽ നയൻതാര ആദ്യമായി അവതരിപ്പിക്കുന്ന വെബ്സിരീസ് ആവും ഇത്.
ഒരു മണിക്കൂർ വീതമുള്ള ഒൻപത് എപ്പിസോഡുകളായാണ് സീരീസ് നെറ്റ്ഫ്ലിക്സിൽ വരാൻ പോകുന്നത്. ആനന്ദ് നീലകൺഠൻറ്റെ ‘ ദി റൈസ് ഓഫ് ശിവകാമി ‘ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ബാഹുബലി ബിഫോർ ദി ബിഗിനിംഗ് ഒരുക്കുന്നത്. ആർക് മീഡിയയും രാജമൌലിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ദേവകട്ടയും പ്രവീൺ സറ്ററും ആണ് ചിത്രത്തിൻറ്റെ സംവിധാനം നിർവഹിക്കുന്നത്.