ഒടിടി റീലീസിനൊരുങ്ങി വിജയ് സേതുപതിയുടെ ‘അന്നബെല്ല സേതുപതി’

വിജയ് സേതുപതിയെ നായകനാക്കി ദീപക് സുന്ദരരാജൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് അന്നബെല്ല സേതുപതി. തപ്സി പന്നു നായികയായി എത്തുന്ന ചിത്രത്തിൻറ്റെ റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോൾ. സെപ്റ്റംബർ 17ന് ഡിസ്നിപ്ലസ് ഹോട്ടസ്റ്റാറിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. ജഗപതി ബാബു, രാജേന്ദ്രപ്രസാദ്, താധിക ശരത്കുമാർ, യോഗി ബാബു, ദേവദർശിനി, വന്നെല്ല കിഷോർ, ചേതൻ, സുബ്ബു പഞ്ചു, മധുമിത, രാജ സുന്ദരം, സുരേഷ് മേനോൻ, ജോർജ് മേരി ജോൺ തുടങ്ങി വൻ താരനിര അണിനിരക്കുന്ന ചിത്രമാണ് അന്നാബെല്ല സേതുപതി. ചിത്രത്തിൻറ്റെ ട്രെയിലർ കഴിഞ്ഞ ദിവസം

പുറത്തിറക്കിയിരുന്നു. വിജയ് സേതുപതി വളരെ വ്യത്യസ്ത വേഷത്തിൽ എത്തുന്നതുക്കൊണ്ട് തന്നെ ആരാധകർ വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്.
ഹൊറർ കോമഡി ജോണറിൽ ഒരുക്കിയിരിക്കുന്ന ചിത്രം സുധൻ സുന്ദറാം, ജി ജയറാം എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. മോഷ്ടാവായ രുദ്ര പ്രേതങ്ങൾക്കൊപ്പം ഒരു കൊട്ടാരത്തിൽ അകപ്പെടുകയും കൊട്ടാരത്തിൻറ്റെ ഉടമയായ അന്നബെല്ല സേതുപതിയുടെ രഹസ്യം കണ്ടെത്തുന്നതുമാണ് ചിത്രത്തിൻറ്റെ പ്രമേയം.

ഗൌതം ജോർജാണ് ചിത്രത്തിൻറ്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. എഡിറ്റിംങ് പ്രദീപ് രാഘവൻ, കൊറിയോഗ്രഫി ദിനേഷ് മാസ്റ്റർ, പശ്ചാത്തല സംഗീതം കൃഷ്ണ കിഷോർ, ആക്ഷൻ ദിനേഷ് കാശി, കോസ്റ്റ്യും ഡിസൈനിംങ് പല്ലവി സിംഗ്, സൌണ്ട് ടി ഉദയകുമാർ, വിഎഫ്എക്സ് മണികണ്ംൻ ആർ തുടങ്ങിയവരും നിർവ്വഹിക്കുന്നു.

അന്നബെല്ല സേതുപതി ഉൾപ്പെടെ വിജയ് സേതുപതിയുടെ നിരവധി ചിത്രങ്ങളാണ് സെപ്റ്റംബറിൽ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. എസ് പി ജനനാഥൻ സംവിധാനം ചെയ്ത ലാഭം സെപ്റ്റംബർ 9നും തുഗ്ലക് ദർബാർ സെപ്റ്റംബർ 11നുമാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.