വിജയിയും പ്രകാശ് രാജും വീണ്ടും ഒന്നിക്കുന്നു; ‘ദളപതി 66’ലൂടെ

പ്രഖ്യാപനസമയം മുതൽ പ്രേക്ഷകർ ഏറേ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രമാണ് ദളപതി 66. ചിത്രത്തെക്കുറിച്ചുള്ള ഓരോ വാർത്തയും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുമുണ്ട്. ഇപ്പോഴിതാ വർഷങ്ങൾക്ക് ശേഷം വിജയിയും പ്രകാശ് രാജും ദളപതി 66 ലൂടെ ഒരുമിക്കുന്നു എന്ന വാർത്തയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് പ്രകാശ് രാജ് തന്നെയാണ് ഈ കാര്യം ആരാധകരെ അറിയിച്ചത്. “ ഹായ് ചെല്ലം ഞങ്ങൾ വീണ്ടും ഒന്നിച്ചു” എന്ന തലക്കെട്ടോടെയാണ് പ്രകാശ് രാജ് ഈ കാര്യം ട്വിറ്ററിൽ ട്വീറ്റ് ചെയ്തത്. വിജയ്ക്കൊപ്പമുള്ള ഫോട്ടോയും താരം പങ്കുവെച്ചിട്ടുണ്ട്.

വില്ല് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം വിജയിയും പ്രകാശ് രാജും ഒരുമിക്കുന്ന ചിത്രമാണ് ദളപതി 66. വംശി പൈടപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വൻ താരനിരയാണ് അണിനിരക്കുന്നത്. രശ്മിക മന്ദാന നായികയായി എത്തുന്ന ചിത്രത്തിൽ തെലുങ്ക് താരം നാനിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്ന റിപ്പോർട്ടുകളും നേരത്തെ വന്നിരുന്നു. തമിഴിലും തെലുങ്കിലും ഒരേ സമയം നിർമ്മിക്കുന്ന ചിത്രത്തിൻറ്റെ ഷൂട്ടിംങ് ഇപ്പോൾ ഹൈദരാബാദിൽ പുരോഗമിച്ചുക്കൊണ്ടിരിക്കുകയാണ്. ചിത്രത്തിൻറ്റെ കൊറിയോഗ്രഫി നിർവ്വഹിക്കുന്നത് പ്രഭുദേവയാണെന്ന വാർത്തകൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. വാർത്തകൾ ശരിയാണെങ്കിൽ 13 വർഷങ്ങൾക്ക് ശേഷം വിജയിയും പ്രഭുദേവയും ഒരുമിക്കുന്ന ചിത്രം കൂടിയാവുമിത്.

നേരത്തെ വില്ല്, പോക്കിരി തുടങ്ങിയ ചിത്രങ്ങൾക്ക് വേണ്ടി ഇരുവരും ഒരുമിച്ച് പ്രവർത്തിച്ചിരുന്നു.
അതേസമയം ബീസ്റ്റാണ് ഏറ്റവും ഒടുവിൽ തിയേറ്ററുകളിൽ റിലീസ് ചെയ്ത വിജയ് ചിത്രം. ദളപതിയുടെ കരിയറിലെ 65-ാമത്തെ ചിത്രമായിരുന്നിത്. നെൽസൺ സംവിധാനം ചെയ്ത ചിത്രത്തിൽ പൂജാ ഹെഡ്ജെ ആയിരുന്നു നായിക. മികച്ച പ്രതികരണമാണ് ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്.