2004 ൽ പ്രിയദർശൻറ്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രമാണ് വെട്ടം. മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് കോമഡി എൻറ്റർടെയ്നർ മൂവി കൂടിയാണിത്. 17 വർഷങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയ ചിത്രം മലയാളികൾക്ക് ഇന്നും ഏറെ പ്രിയപ്പെട്ടതാണ്. ഉദയ്കൃഷ്ണ – സിബി കെ തോമസ് എന്നിവർ ചേർന്നായിരുന്നു ചിത്രത്തിൻറ്റെ തിരക്കഥ ഒരുക്കിയത്. ഇന്നസെൻറ്റ്, കലാഭവൻ മണി, നെടുമുടി വേണു, ജഗതി ശ്രീകുമാർ, ബിന്ദു പണിക്കർ, സുകുമാരി, കൊച്ചിൻ ഹനീഫ, ജഗദീഷ്, മാമുക്കോയ, സോന നായർ തുടങ്ങി വലിയൊരു താരനിരയും ചിത്രത്തിൽ ഉണ്ടായിരുന്നു.
ചിത്രത്തിൽ ദിലീപിൻറ്റ നായിക ആയിട്ടെത്തിയ ഭാവ്ന പാനിയെയും ആർക്കും പെട്ടെന്ന് മറക്കാനാവില്ല. താരത്തിൻറ്റെ ചിത്രങ്ങളും വീഡിയോകളും ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
വീണ എന്ന കഥാപാത്രത്ത ആണ് ഭാവ്ന ചിത്രത്തിൽ അവതരിപ്പിച്ചത്. ഭാവ്നയുടെ ആദ്യ മലയാള ചിത്രം കൂടി ആയിരുന്നു വെട്ടം. ഒരു അഭിനയത്രിക്കു പുറമേ മോഡലും നർത്തകിയും കൂടിയാണ് താരം. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിൻറ്റെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. തീപ്പെട്ടിക്കൊള്ളി ഇന്നും അതുപോലെ തന്നെയുണ്ട് എന്നാണ് ആരാധകർ കമൻറ്റ് ചെയ്തിരിക്കുന്നത്. യോഗ ചിത്രങ്ങളും ഡാൻസ് വീഡിയോകളും ഒക്കെ ഭാവ്ന സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട്.
വെട്ടം എന്ന സിനിമക്കു ശേഷം ആമയും മുയലും എന്ന സിനിമയിൽ ഐറ്റം ഡാൻസറായി ഭാവ്ന എത്തിയിട്ടുണ്ട്. ബോളിവുഡ് സിനിമകളിലാണ് ഭാവ്ന ഏറെ തിളങ്ങിയത്. ഇവയ്ക്കു പുറമേ കന്നഡ, തെലുങ്ക് ചിത്രങ്ങളിലും താരം തൻറ്റെ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. 2019 ൽ പുറത്തിറങ്ങിയ സ്പേസ് മോംമ്സ് എന്ന ചിത്രത്തിലാണ് ഭാവ്ന ഏറ്റവും ഒടുവിൽ അഭിനയിച്ചത്.