ടൊവീനോ തോമസ്, കീർത്തി സുരേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിഷ്ണു ജി രാഘവ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് വാശി. ഇപ്പോൾ ചിത്രത്തിൻറ്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് ശ്രദ്ധ നേടുന്നത്. വക്കീൽ വേഷത്തിലാണ് ടൊവീനോയും കീർത്തിയും ചിത്രത്തിൽ എത്തുന്നത്.
എന്നാൽ പ്രിയപ്പെട്ട കൂട്ടുകാരിക്ക് ആശംസകൾ നേർന്നുകൊണ്ട് സാമന്ത പങ്കുവച്ച പോസ്റ്റും ഇപ്പോൾ വൈറലായിരിക്കുകയാണ്. ചിത്രത്തിൻറ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചുകൊണ്ടാണ് സാമന്ത ആശംസകൾ നേർന്നത്. ഒപ്പം ചിത്രത്തിൻറ്റെ ടീമിനും ആശംസകൾ അറിയിച്ചിട്ടുണ്ട്. സിനിമയക്ക് പുറമേ ജീവിതത്തിലും നല്ല സുഹൃത്തുക്കളാണ് സാമന്തയും കീർത്തി സുരേഷും.
മോഹൻലാൽ, കീർത്തി സുരേഷ്, മഞ്ജു വാര്യർ, മഹേഷ് ബാബു, സാമന്ത, അഭിഷേക് ബച്ചൻ, എ ആർ റഹ്മാൻ, തൃഷ തുടങ്ങിയവരുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിൻറ്റെ ഫസ്റ്റ് ലുക്ക് പുറത്തിറക്കിയിരിക്കുന്നത്. രേവതി കലാമന്ദിറിൻറ്റെ ബാനറിൽ കീർത്തി സുരേഷിൻറ്റെ പിതാവും നിർമ്മാതാവുമായ ജി സുരേഷ് കുമാർ ആണ് ചിത്രം നിർമ്മിക്കുന്നത്. അച്ഛൻ നിർമ്മിക്കുന്ന സിനിമയിൽ ആദ്യമായിട്ടാണ് കീർത്തി സുരേഷ് നായികയാകുന്നത്.
നടൻ വിഷ്ണു ജി രാഘവ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. വിഷ്ണു ജി രാഘവ് തന്നെയാണ് ചിത്രത്തിൻറ്റെ തിരക്കഥയും ഒരുക്കുന്നത്. കൈലാസ് മേനോൻ ആണ് ചിത്രത്തിൻറ്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. വിനായക് ശശികുമാർ ആണ് ഗാനങ്ങൾക്ക് വരികൾ രചിച്ചിരിക്കുന്നത്.
റോബി വർഗീസ് രാജ് ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് മഹേഷ് നാരായണൻ. കലാസംവിധാനം മഹേഷ് ശ്രീധർ. കോസ്റ്റ്യൂം ഡിസൈൻ ദിവ്യാ ജോർജ്. മേക്കപ്പ് പി വി ശങ്കർ. കോ പ്രൊഡ്യൂസേഴ്സ് മേനക സുരേഷ്, രേവതി സുരേഷ്.