‘തുരുത്ത്’ ടൈറ്റിൽ പ്രഖ്യാപനം : ടൊവീനോ തോമസും കുഞ്ചാക്കോ ബോബനും നിർവഹിച്ചു.

ഹബീബ് മുഹമ്മദ് സംവിധാനം ചെയ്യുന്ന തുരുത്ത് എന്ന സിനിമയുടെ ടൈറ്റിൽ അനൌൺസ്മെൻറ്റ് പ്രമൂഖ ചലച്ചിത്ര താരങ്ങളായ കുഞ്ചാക്കോ ബോബനും ടൊവീനോ തോമസും ചേർന്ന് നിർവഹിച്ചു. ഇരുവരുടെയും ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയായിരുന്നു റിലീസ്. ഹബീബ് മുഹമ്മദ്, ടോണി ജോയ് മണവാളൻ എന്നിവർ ചേർന്നാണ് ചിത്രത്തിൻറ്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. രാജീവ് രവി – നിവിൻ പോളി കൂട്ടുകെട്ടിലൊരുക്കിയ തുറമുഖത്തിനു ശേഷം തെക്കേപ്പാട്ട് ഫിലിംസിൻറ്റെ ബാനറിൽ സുകുമാർ തെക്കേപ്പാട്ട് നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രമാണ് തുരുത്ത്.

സഞ്ജു പ്രഭാകർ, ശ്രീനാഥ് ഗോപിനാഥ്, മഹേന്ദ്ര മോഹൻ, നിതിൻ സലാം, ഫ്രിജ് പോൾ നിരവധി പുതുമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.നേരം, തുറമുഖം തുടങ്ങി നിരവധി ചിത്രങ്ങൾ നിർമ്മിച്ച തെക്കേപ്പാട്ട് ഫിലിംസിൻറ്റെ ബാനറിൽ ഒരുങ്ങുന്ന തുരുത്ത് എന്ന സിനിമയുടെ ടീസറും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്യാൻ സാധിച്ചതിൽ സന്തോഷം എന്നാണ് കുഞ്ചാക്കോ ബോബൻ ഫേസ്ബുക്കിൽ കുറിച്ചത്. കൂടാതെ സിനിമയുടെ അണിയറപ്രവർത്തകർക്ക് ആശംസകളും നേർന്നിട്ടുണ്ട്.25 കുടുംബങ്ങൾ മാത്രം താമസിക്കുന്ന ഒരു തുരുത്തും അവിടെ നടക്കുന്ന ചാരായം വാറ്റും അവരെ പിടികൂടാനുള്ള എക്സൈസ് റെയ്ഡും ആണ് സിനിമയുടെ പ്രമേയം.

നിഖിൽ സുരേന്ദ്രനാണ് ചിത്രത്തിൻറ്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. എഡിറ്റർ അനന്ദു ചക്രവർത്തി, വസ്ത്രാലങ്കാരം ദേവദാസ്, മേക്കപ്പ് മിർഷാദ് മരിയ, കല നളിനി ശ്യാം, സ്റ്റിൽസ് ജോൺ മാത്യൂ, പരസ്യകല ആനന്ദ് ചന്ദ്രൻ എം കെ, സൌണ്ട് അരവിന്ദ് ബാബു, ബിജിഎം ലൂക്കാ ഡെന്നീസ്, ക്രിയേറ്റീവ് ഡയറക്ടർ വിഷ്ണു നാരായണൻ റാവു, ചീഫ് അസോസിയേറ്റ് ഡയറക്ടർ അഭിഷേക് സി എം, വാർത്ത പ്രചരണം എ എസ് ദിനേശ്, ടെക്നിക്കൽ പ്രൊഡക്ഷൻ ആർട്ട് ഷിപ്പ് ക്രിയേറ്റീവ്സ്.