തുറമുഖം ആമസോൺ പ്രൈമിൽ റിലീസ് എന്ന് സൂചന | Thuramukham

കമ്മട്ടിപ്പാടം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രമാണ് തുറമുഖം ( Thuramukham ). നിവിൻ പോളിയാണ് നായകൻ. മെയ് പതിമൂന്നിനാണ് ചിത്രത്തിൻറ്റെ റിലീസ് തീരുമാനിച്ചിരുന്നത്.എന്നാൽ കോറോണയുടെ പശ്ചാത്തലത്തിൽ ആമസോൺ പ്രൈമിൽ റിലീസ് ചെയ്‌തേക്കും എന്നാണ് സൂചന. വിവിധ ചലച്ചിത്ര മേളകളിലായി ഇതിനോടകം ഈ ചിത്രം പ്രദർശനത്തിനെത്തിയിരുന്നു. രാജീവ് രവിയുടെ സംവിധാനത്തിൽ നിവിൻ പോളി ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണ് തുറമുഖം. മട്ടാഞ്ചേരി മൊയ്തു എന്ന കഥാപാത്രത്തെയാണ് നിവിൻ പോളി ഈ സിനിമയിൽ അവതരിപ്പിക്കുന്നത്. ഇന്ദ്രജിത്ത് സുകുമാരൻ, നിമിഷ സജയൻ, അർജുൻ അശോകൻ, ജോജു ജോർജ്, പൂർണിമ ഇന്ദ്രജിത്ത്, ദർശന രാജേന്ദ്രൻ, സുദേവ് നായർ, മണികണ്ഠൻ ആചാരി എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കൊച്ചി, മട്ടൻചേരി തുറമുഖം പശ്ചാത്തലമാക്കിയാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. മൂന്ന് കാലഘട്ടങ്ങളുടെ ജീവിതം പകർത്തുന്ന ചിത്രം കൂടിയാണിത്. തൊഴിലാളികളുടെ ജീവിതം പറയുന്ന സിനിമയുടെ പോസ്റ്റർ പുറത്തുവിട്ടിരുന്നു. ദേശീയ തൊഴിലാളി ദിനമായ മെയ് ഒന്നിന് നിവിൻ പോളിയാണ് പോസ്റ്റർ പുറത്തുവിട്ടത്. ഇടത് രാഷ്ട്രീയ പ്രസ്ഥാനത്തിൽ അടിയുറച്ച് വിശ്വസിക്കുന്ന തൊഴിലാളികളുടെ കഥ കൂടിയാണ് ഈ സിനിമ. റോട്ടർഡാം രാജ്യാന്തര ചലച്ചിത്രോഝവത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഈ ചിത്രം മേളയിലെ മഝര വിഭാഗത്തിൽ പ്രദർശിപ്പിച്ചിരുന്നു.
ഗോപൻ ചിദബരം ആണ് ചിത്രത്തിൻറ്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. തെക്കേപ്പാട്ട് ഫിലിംസിൻറ്റെ ബാനറിൽ സുകുമാർ തെക്കേപ്പാട്ടാണ് ചിത്രം നിർമ്മിക്കുന്നത്. കെ കൃഷ്ണകുമാർ ആണ് സംഗീതം നൽകുന്നത്. അസിസ്റ്റൻറ്റ് ഡയറക്ടർ അദ്വൈത് നായർ. പ്രൊഡക്ഷൻ ഡിസൈനർ ഗോകുൽ ദാസ്. എഡിറ്റർ ബി അജിത്ത് കുമാർ.