ദീപക് പറമ്പോൽ, നന്ദൻ ഉണ്ണി, ധർമ്മജൻ ബോൾഗാട്ടി എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി സന്തോഷ് ലക്ഷ്മണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ദി ലാസ്റ്റ് ടു ഡേയ്സ്. മേയ് 27 നാണ് ചിത്രത്തിൻറ്റെ റിലീസ്. നീസ്ട്രീം ഒടിടി പ്ലാറ്റ് ഫോമിലൂടെയാണ് ചിത്രം റിലീസിന് ഒരുങ്ങുന്നത്. ചിത്രത്തിൻറ്റെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. മമ്മൂട്ടി, ദുൽഖർ സൽമാൻ, ആസിഫ് അലി, നിവിൻ പോളി, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ജയസൂര്യ, ഉണ്ണി മുകുന്ദൻ, അജു വർഗ്ഗീസ്, രമേഷ് പിഷാരടി, വിഷ്ണു ഉണ്ണികൃഷ്ണൻ, നിമിഷ സജയൻ, സ്വാസിക, അനു സിത്താര തുടങ്ങി നിരവധി സിനിമ താരങ്ങൾ ചേർന്നാണ് ചിത്രത്തിൻറ്റെ ട്രെയിലർ സോഷ്യൽ മീഡിയയിലൂടെ പുറത്തിറക്കിയത്.
അതിഥി രവിയാണ് ചിത്രത്തിലെ നായിക. മേജർ രവി, ഹരികൃഷ്ണൻ, അബു വാളയംകുളം, സുർജിത്ത്, വിനീത് മോഹൻ, അജ്മൽ, അഭിലാഷ് ഹുസൈൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരാളുടെ തിരോധാനവും തുടർന്നുള്ള അന്വേഷണവുമാണ് ചിത്രത്തിൻറ്റെ പ്രമേയം.ധർമ്മ ഫിലിംസിൻറ്റെ ബാനറിൽ സുരേഷ് നാരായണനാണ് ചിത്രം നിർമ്മിക്കുന്നത്. സന്തോഷ് ലക്ഷ്മണൻ, നവനീത് രഘു എന്നിവർ ചേർന്നാണ് ചിത്രത്തിൻറ്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. ഛായാഗ്രഹണം ഫൈസൽ അലി, സംഗീത സംവിധാനം അരുൺ രാജ്, സെജോ ജോൺ, എഡിറ്റിങ് വിനയൻ എം ജെ, കലസംവിധാനം നിമേഷ് താനൂർ, മേക്കപ്പ് സവിദ് സുധൻ, വസ്ത്രാലങ്കാരം ആദിത്യ നാണു, സൌണ്ട് ബിനൂപ് എസ് ദേവൻ, സ്റ്റിൽസ് സലീഷ് പെരിങ്ങേട്ടുകര, പരസ്യകല പനേച്ച, വാർത്താപ്രചരണം എ എസ് ദിനേശ് എന്നിവർ നിർവ്വഹിക്കുന്നു. പ്രിജി ബോസ്മി ചന്ദ്രബോസാണ് ചിത്രത്തിൻറ്റെ അസിസ്റ്റൻറ്റ് ഡയറക്ടർ.