ഷെയ്ൻ നിഗം ആദ്യമായി പോലീസ് വേഷത്തിൽ; ‘വേല’ ഒരുങ്ങുന്നു
അഭിനയമികവുക്കൊണ്ട് മലയാളികളുടെ പ്രിയതാരമായി മാറിയ ആളാണ് ഷെയ്ൻ നിഗം. ഇപ്പോഴിതാ മറ്റൊരു പുതുമയാർന്ന കഥാപാത്രമായി പ്രേക്ഷകരെ ഞെട്ടിക്കാൻ ഒരുങ്ങുകയാണ് താരം. പോലീസ് വേഷത്തിലാണ് ഈ പ്രാവശ്യം ഷെയ്ൻ എത്തുന്നത്. പോലീസ് യൂണിഫോമിലുള്ള താരത്തിൻറ്റെ വീഡിയോയും ഫോട്ടോകളും ഇതിനോടകം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. നവാഗത സംവിധായകരായ ശശിയും സജാസും ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഷെയ്ൻ പോലീസ് വേഷത്തിൽ എത്തുന്നത്.
‘
വേല’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ സണ്ണി വെയ്നും സിദ്ധാർത്ഥ ഭരതനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മമ്മൂട്ടി നായകനായി എത്തിയ പുഴുവിന് ശേഷം സൈൽ സെല്ലുലോയ്ഡിൻറ്റെ ബാനറിൽ എസ്. ജോർജ് നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിൻറ്റെ ഷൂട്ടിംങ് ഇപ്പോൾ കൊച്ചിയിൽ പുരോഗമിച്ചുക്കൊണ്ടിരിക്കുകയാണ്.
ഇതിന് പുറമേ നിരവധി ചിത്രങ്ങളിലാണ് ഷെയ്ൻ ഇപ്പോൾ അഭിനയിച്ചുക്കൊണ്ടിരിക്കുന്നത്. സോഫിയ പോൾ സംവിധാനം ചെയ്യുന്ന ‘ആർഡിഎക്സ്’ എന്ന ചിത്രവും പ്രിയദർശൻ സംവിധാനം ചെയ്യുന്ന മറ്റൊരു ചിത്രവുമാണ് ഇപ്പോൾ അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്ന ഷെയ്ൻറ്റെ രണ്ട് പ്രധാന ചിത്രങ്ങൾ.
ബർമുഡയാണ് ഇനി റിലീസ് കാത്തിരിക്കുന്ന ഷെയ്ൻറ്റെ ചിത്രം. ടി.കെ രാജീവ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കശ്മീരി താരം ശെയ്ലി കൃഷ്ണയാണ് നായികയായി എത്തുന്നത്. നാഗ്പൂരിൽ നടക്കുന്ന ഒരു യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ഇതുവരെ പുറത്തിറങ്ങിയ ചിത്രത്തിൻറ്റെ ടെയിലറും ടീസറുമല്ലാം സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടിയിരുന്നു.
കൂടാതെ ഷെയ്ൻ ആദ്യമായി സംവിധാനവും, കഥയും തിരക്കഥയും, ക്യാമറയും, എഡിറ്റിംങും നിർവ്വഹിക്കുന്ന ഷോർട്ട്ഫിലിമും ഇനി പുറത്തിറങ്ങാനുണ്ട്. സംവേർ എന്ന പേരിലാണ് താരം ഷോർട്ട്ഫിലിം സംവിധാനം ചെയ്യുന്നത്.