നടി ഷംന കാസിം വിവാഹിതയാവുന്നു, വരൻ ഷാനിദ് ആസിഫ് അലി.

മലയാളികളുടെ പ്രിയ താരം ഷംന കാസിം വിവിഹിതയാകുന്നു. ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ ഷാനിദ് ആസിഫ് അലി ആണ് വരൻ. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു. ഷംന കാസിം തന്നെയാണ് സമൂഹമാധ്യമങ്ങളുലൂടെ ഈ സന്തോഷവാർത്ത പങ്കുവച്ചത്.
രണ്ടുപേരുടെയും കുടുംബാഗങ്ങളുടെ അനുഗ്രഹത്തോടെ ജീവിതത്തിൻറ്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണെന്ന കുറിപ്പോടെയാണ് ഷാനിദിനൊപ്പമുള്ള ചിത്രങ്ങൾ ഷംന പങ്കുവച്ചിരിക്കുന്നത്. സിനിമ, ടിവി മേഖലയിലെ നിരവധി പേരാണ് ഷംനയ്ക്ക് ആശംസയുമായി എത്തിയിരിക്കുന്നത്. പേളി മാണി, ലക്ഷ്മി നക്ഷത്ര, റിമി ടോമി, ശിൽപ ബാല, സ്വാസിക വിജയ്, കനിഹ, പാരീസ് ലക്ഷ്മി തുടങ്ങിയവരും ഷംനയ്ക്ക് ആശംസകളുമായെത്തി.

കണ്ണൂർ സ്വദേശിനിയായ ഷംന കാസിം റിയാലിറ്റി ഷോകളിലൂടെയും നൃത്ത വേദികളിലൂടെയും ആണ് ശ്രദ്ധിക്കപ്പെട്ടു തുടങ്ങുന്നത്. 2004 ൽ പുറത്തിറങ്ങിയ മഞ്ഞുപോലൊരു പെൺകുട്ടി എന്ന ചിത്രത്തിലൂടെ ആണ് ഷംന അഭിനയരംഗത്തേക്ക് ചുവടുവയ്ക്കുന്നത്. തുടർന്ന് 2007ൽ ശ്രീ മഹാലക്ഷ്മി എന്ന ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റം കുറിച്ചു. മുനിയാണ്ടി വിളങ്ങിയാൽ മൂൺറാമാണ്ട് എന്ന ചിത്രത്തിലൂടെ തൊട്ടടുത്ത വർഷം തന്നെ ഷംന തമിഴിലും തൻറ്റെ സാന്നിദ്ധ്യം അറിയിച്ചു.

പിന്നീട് നിരവധി മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളുടെ ഭാഗമായി. പൂർണ എന്ന പേരിലാണ് ഷംന കാസിം മറുഭാഷകളിൽ അറിയപ്പെടുന്നത്. സിനിമയ്ക്കു പുറമേ നർത്തകി എന്ന നിലയിലും ഷംന പ്രശ്സതയാണ്. സ്റ്റേജ് ഷോകളിലും അവാർഡ് നിശകളിലും സജീവ സാന്നിദ്ധ്യമാണ് ഷംന കാസിം. ജോജു ജോർജ് നായകനായി എത്തിയ ജോസഫ് എന്ന ചിത്രത്തിൻറ്റെ തമിഴ് റീമേക്ക് ആയ വിസിത്തിരൻ ആണ് ഷംനയുടെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.