Saranya About Manikuttan : കായംകുളം കൊച്ചുണ്ണി എന്ന പരമ്പരയിലൂടെ പ്രേക്ഷകപ്രീതി നേടിയ താരമാണ് മണിക്കുട്ടൻ. പിന്നീടങ്ങോട്ട് നിരവധി ചിത്രങ്ങളിലൂടെ മണിക്കുട്ടൻ ശ്രദ്ദേയനായി. ബോയ് ഫ്രണ്ട്, ചോട്ടാ മുംബൈ തുടങ്ങിയ ചിത്രങ്ങളിൽ മികച്ച വേഷം കൈകാര്യം ചെയ്തു. മോഹൻലാലിനൊപ്പം അഭിനയിച്ച മരക്കാർ ആണ് ഏറ്റവും പുതിയ ചിത്രം. ഇപ്പോൾ താരം മോഹൻലാൽ അവതാരകനായിരിക്കുന്ന ബിഗ് ബോസ് സീസൺ ത്രീയിലൂടെ ആണ് തിളങ്ങി നിൽക്കുന്നത്. മികച്ച പ്രകടനമാണ് ബിഗ് ബോസിൽ മണിക്കുട്ടൻ കാഴ്ചവയ്ക്കുന്നത്. അതിനാൽ തന്നെ ആരാധകരും ഏറെയാണ്. ഒരുപക്ഷേ തോമസ് ജെയിംസ് എന്ന മണിക്കുട്ടനെ പ്രേക്ഷകർ കൂടൂതൽ അറിയുന്നതും ബിഗ് ബോസിലൂടെയാണ്.
ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായിരിക്കുന്നത് നടി ശരണ്യ തൻറ്റെ സുഹൃത്തായ മണിക്കുട്ടനെക്കുറിച്ച് പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റ് ആണ്. മണിക്കുട്ടൻ എന്ന വ്യക്തി ഉള്ളത് കൊണ്ട് മാത്രം ബിഗ് ബോസ് കാണുന്ന ഞങ്ങൾ എന്ന ക്യാപ്ഷനോടെയാണ് ഏഷ്യാനെറ്റിൻറ്റെ ഒരു വീഡിയോ ശരണ്യ പങ്കുവച്ചത്. അനശ്വര നടൻ ജയനെ അനുകരിച്ച് മണിക്കുട്ടൻറ്റെ ബിഗ് ബോസിലെ കലാലയ ടാസ്കിലെ ലൂയിസ് പീറ്ററിൻറ്റെ രസകരമായ വീഡിയോ പങ്കുവച്ചാണ് ശരണ്യ മോഹൻ എത്തിയത്. ബിഗ് ബോസ് ത്രീയിൽ എല്ലാ ടാസ്കും അതിഗംഭീരമായാണ് മണിക്കുട്ടൻ ചെയ്യുന്നത്. ഓരോ ടാസ്കിലും തൻറ്റേതായ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്യുന്നുണ്ട്. ദിലീപിൻറ്റെ മീശമാധവൻ എന്ന സിനിമയിലെ മാധവൻ എന്ന കഥാപാത്രത്തെ അനുകരിച്ചും മണിക്കുട്ടൻ ബിഗ് ബോസിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കി.
ഇടയ്ക്ക് ഒരു മാനസിക പിരിമുറുക്കം അനുഭവപ്പെട്ട് മറ്റ് മത്സരാർത്ഥികളോട് പോലും പറയാതെ മണിക്കുട്ടൻ ബിഗ് ബോസിൽ നിന്നും പിന്മാറിയിരുന്നു. ആരാധകർ ഞെട്ടലോടെയാണ് ഇത് ഏറ്റെടുത്തത്. എങ്കിലും ദുഖവെള്ളി കഴിഞ്ഞ് ഈസ്റ്റർ ഉണ്ടെന്ന് മണിക്കുട്ടൻ പറഞ്ഞതുപോലെതന്നെ പോയതിൻറ്റെ മൂന്നാം ദിവസം മണിക്കുട്ടൻ തിരിച്ചെത്തി. ആരാധകരുടെ കണ്ണിലുണ്ണിയായി മാറിയിരിക്കുകയാണ് മണിക്കുട്ടൻ. ബിഗ് ബോസ് 3 യുടെ വിജയിയായി പ്രേക്ഷകർ മണിക്കുട്ടനെ പ്രഖ്യാപിച്ച് കഴിഞ്ഞിരിക്കുന്നു.