ഫിലിപ്പ് ജോൺ ചിത്രത്തിലൂടെ ഹോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ സാമന്ത

പ്രേക്ഷകരുടെ പ്രിയപ്പെട്ട തെന്നിന്ത്യൻ താരറാണിയാണ് സാമന്ത. ഗൌതം മേനോൻ സംവിധാനം ചെയ്ത ചിത്രം യേ മായ ചേസവേ എന്ന ചിത്രത്തിലൂടയാണ് സാമന്ത നായികയായി അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ഒട്ടേറെ ഹിറ്റ് ചിത്രങ്ങളിൽ സാമന്ത നായികയായി എത്തി. ഇപ്പോഴിതാ ബാഫ്റ്റ് അവാർഡ് ജേതാവായ ഫിലിപ്പ് ജോണിൻറ്റെ ചിത്രത്തിലൂടെ ഹോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് സാമന്ത.

ഫിലിപ്പ് ജോണിൻറ്റെ ചിത്രത്തിനു വേണ്ടി ഓഡീഷനിൽ പങ്കെടുത്തതായി സാമന്ത തന്നെ ആണ് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. 12 വർഷങ്ങൾക്കു മുമ്പ് യേ മായ ചേസവെ എന്ന ചിത്രത്തിനു വേണ്ടി ആണ് ഓഡീഷനിൽ പങ്കെടുത്തത്. ഇപ്പോൾ എല്ലാവരും ഇഷ്ടപ്പെടുന്ന ഡൌണ്ടർ അബിയുടെ സംവിധായകൻ ഓഡീഷനിൽ തന്നെ തിരഞ്ഞെടുത്തതിനാൽ താൻ സന്തോഷം കൊണ്ട് തുള്ളിച്ചാടുകയാണെന്നും സാമന്ത പറഞ്ഞു. സാമന്തയുടെ ആദ്യ അന്താരാഷ്ട്ര ചിത്രമാണിത്.

അറേഞ്ച്മെൻറ്റ് ഓഫ് ലവ് എന്നാണ് ചിത്രത്തിനു പേരിട്ടിരിക്കുന്നത്. ഒരു ബൈ സെക്ഷ്വൽ തമിഴ് സ്ത്രീ ആയിട്ടാണ് സാമന്ത ചിത്രത്തിൽ എത്തുന്നത്. വ്യത്യസ്തവും വെല്ലുവിളികൾ നിറഞ്ഞതുമായ കഥാപാത്രങ്ങൾ ഏറ്റെടുക്കാൻ എന്നും താത്പര്യം കാണിക്കുന്ന നടിയാണ് സാമന്ത.

പകുതി ഇന്ത്യനും പകുതി വെൽഷനുമായ ഒരാൾ തൻറ്റെ അന്വേഷിച്ച് നടത്തുന്ന യാത്രയാണ് സിനിമയുടെ പ്രമേയം. ചിത്രത്തിൽ ഡിറ്റക്ടീവ് ഏജൻസി നടത്തുന്ന തമിഴ് വംശജയായ യുവതിയുടെ വേഷമാണ് സാമന്ത ചെയ്യുന്നത്. തിമേറി എൻ മുറൈയുടെ നോവലിനെ ആസ്പദമാക്കിയാണ് ചിത്രം എടുക്കുന്നതെന്നും റിപ്പോർട്ടുകൾ ഉണ്ട്. സൂപ്പർ ഡീലക്സ്, ഹേയ് ബേബി, ഫാമിലി മാൻ എന്നീ ചിത്രങ്ങളിലെ ശക്തമായ സ്ത്രീ കഥാപാത്രങ്ങൾക്കു ശേഷം സാമന്ത അവതരിപ്പിക്കുന്ന മറ്റൊരു കരുത്തുറ്റ കഥാപാത്രമാകും ഇത്.