‘നായകനാവാൻ താൽപര്യമില്ല; സപ്പോർട്ടിംങ് റോളുകളാണ് കൂടുതൽ ഇഷ്ടം’ സൈജു കുറുപ്പ്

സോണി ലൈവിൽ കഴിഞ്ഞ ദിവസം റിലീസ് ചെയ്ത മലയാള ചലച്ചിത്രമാണ് ‘അന്താക്ഷരി’. ത്രില്ലർ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രം മികച്ച പ്രേക്ഷക പ്രതികരണത്തോടെ മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഗോകുൽ സുരേഷ് നായകനായി എത്തിയ മുദ്ദുഗൌ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം വിപിൻ ദാസ് സംവിധാനം ചെയ്ത ചിത്രമാണ് അന്താക്ഷരി. സൈജു കുറുപ്പും പ്രിയങ്ക നായരുമാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അതിശയിപ്പിക്കുന്ന തരത്തിലുള്ള പ്രകടനമാണ് ഇരുവരും കാഴ്ചവെച്ചിരിക്കുന്നത്. ഇപ്പോഴിതാ അന്താക്ഷരിയെക്കുറിച്ചുള്ള സൈജു കുറിപ്പിൻറ്റെ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്

“ ചിത്രത്തിൻറ്റെ പേര് അന്താക്ഷരി എന്നാണെങ്കിലും ചിത്രം ഒരു സൈക്കോ ത്രില്ലർ ആണ്. വളരെ ലളിതമായ ഒരു ഗെയിം എങ്ങനെ ഒരു സൈക്കോ ത്രില്ലറിൻറ്റെ ഭാഗമാകുന്നു എന്നതാണ് ഈ ചിത്രം ചെയ്യാൻ തന്നെ പ്രേരിപ്പിച്ചതെന്നും അദ്ധേഹം വ്യക്തമാക്കി. “ ചിത്രം വളരെ ലൈഫ് ഉള്ള ഒന്നാണെന്നും ഭയങ്കര ലൈഫ് ഉള്ളത് പോലെയാണ് അത് ഷൂട്ട് ചെയ്തിരിക്കുന്നതെന്നും” താരം അഭിപ്രായപ്പെട്ടു.

കൂടാതെ എന്തുക്കൊണ്ടാണ് നായക വേഷം ഉഴിവാക്കി സപ്പോർട്ടിംങ് റോളുകൾ തിരഞ്ഞെടുക്കുന്നതെന്നും സൈജു പറഞ്ഞു “ സപ്പോർട്ടിംങ് റോളുകളിൽ എനിക്ക് നല്ല വേഷങ്ങൾ കിട്ടുന്നുണ്ട്. വെറുതേ ഞാൻ മറ്റേ സാധനം കയറി പിടിച്ചിട്ട് സപ്പോർട്ടിംങ് റോളിന് സമയവും കാണില്ല… സപ്ലൈ കൂടുതലായിരിക്കും ഡിമാൻറ്റിനേക്കാളും… അപ്പോൾ നമ്മൾ വെറുതെ എന്തിനാണ് നമ്മുടെ കഞ്ഞിയിൽ പാറ്റ ഇടുന്നത്. എൻറ്റെ ജീവിതത്തിലെ എട്ട് വർഷങ്ങൾ സിനിമയ്ക്ക് വേണ്ടി കാത്തിരുന്നു എന്നത് വലിയ റിസ്ക്കായിരുന്നു. ഇപ്പോൾ എനിക്ക് 42 വയസ്സായി ഇനി റിസ്ക് എടുക്കാൻ താൽപര്യം ഇല്ലാത്തതുക്കൊണ്ടാണ് നായക വേഷങ്ങൾ ചെയ്യാൻ കൂടുതൽ ആഗ്രഹിക്കാത്തത്.”