റിലീസ് തിയതി പ്രഖ്യാപിച്ച് രാജമൌലി ചിത്രം ആർആർആർ | RRR Release Date

പ്രഭാസ് നായകനായ ബാഹുബലി എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം എസ് എസ് രാജമൌലി തിരക്കഥയെഴുതി സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ആർആർആർ. പ്രഖ്യാപനസമയം മുതൽ ആരാധകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണിത്. ജനുവരി ഏഴിന് ചിത്രം റിലീസ് ചെയ്യുമെന്ന് അറിയിച്ചിരുന്നെങ്കിലും കൊവിഡ് രൂക്ഷമായതിനെ തുടർന്ന് ചിത്രത്തിൻറ്റെ റിലീസ് മാറ്റിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിൻറ്റെ പുതിയ റിലീസ് തിയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. മാർച്ച് 25നാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. തിയേറ്റർ റിലീസിന് ശേഷം ചിത്രം ഒടിടി പ്ലാറ്റ് ഫോമിലും റിലീസ് ചെയ്യുമെന്ന് സിനിമയുടെ അണിയറപ്രവർത്തകർ നേരത്തെ അറിയിച്ചിരുന്നു.
തെലുങ്കിന് പുറമേ തമിഴ്, മലയാളം, കന്നഡ, ഇംഗ്ലീഷ്, പോർച്ചുഗീസ്, കൊറിയൻ, ടർക്കിഷ്, സ്പാനിഷ്, ഹിന്ദി ഭാഷകളിലും ചിത്രം പ്രദർശനത്തിന് എത്തുന്നതാണ്. അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമര സേനാനികളുടെ കഥ പറയുന്ന ചിത്രമാണ് ആർആർആർ. എൻ ടി രാമ റാവു ജൂനിയർ, രാംചരൺ, അജയ് ദേവഗൺ, ആലിയ ഭട്ട്, ബൊളീവിയ മോറിസ്, അലിസൺ ഡൂഡി എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഡിവിവി എൻറ്റർടൈൻമെൻറ്റ്സിൻറ്റെ ബാനറിൽ ഡി വി വി ദാനയ്യയാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൻറ്റെ കഥ കെ വി വിജയേന്ദ്ര പ്രസാദ്, സംഭാഷണം സായ് മാധവ് ബുറ എന്നിവരാണ് ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം കെ കെ സെന്തിൽ, സംഗീതം എം എം കീരവാനി, എഡിറ്റിംങ് എ ശ്രീകർ പ്രസാദ് എന്നിവർ നിർവ്വഹിക്കുന്നു. ലൈകാ പ്രൊഡക്ഷൻസും പെൻ സ്റ്റുഡിയോസും ചേർന്നാണ് ചിത്രത്തിൻറ്റെ വിതരണം