രജനികാന്ത് ചിത്രം തലൈവർ 169ൽ നിന്നും പിന്മാറി നടി ഐശ്വര്യ റായ്

ഇളയദളപതി വിജയ് നായകനായി എത്തിയ ബീസ്റ്റ് എന്ന ചിത്രത്തിന് ശേഷം സൂപ്പർ സ്റ്റാർ രജനികാന്തിനെ നായകനാക്കി നെൽസൺ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് തലൈവർ 169. പ്രഖ്യാപനസമയം മുതൽ പ്രേക്ഷകർ ഏറേ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണിത്. ചിത്രത്തെക്കുറിച്ചുള്ള ഓരോ വാർത്തയും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുമുണ്ട്. ഇപ്പോഴിതാ രജനികാന്ത് ചിത്രത്തിൽ നായികയാവാൻ ഐശ്വര്യ റായ് വിസമ്മതിച്ചു എന്ന വാർത്തയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

ചിത്രത്തിൻറ്റെ പ്രഖ്യാപനസമയം മുതൽ ചിത്രത്തിലെ നായികയായി എത്തുന്നത് ഐശ്വര്യ റായ് ആണെന്ന തരത്തിൽ വാർത്തകൾ പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ തലൈവർ ചിത്രത്തിലെ നായികയാവാൻ ഐശ്വര്യ റായ് വിസമ്മതിച്ചു എന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. നേരത്തെ രജനികാന്ത് നായകനായി എത്തിയ യന്തിരനിൽ ഐശ്വര്യ റായ് നായികയായി അഭിനയിച്ചിരുന്നു. അതേസമയം തലൈവർ 169ലെ മറ്റ് താരങ്ങളെപ്പറ്റിയുള്ള വിവരങ്ങൾ ഒന്നും തന്നെ ഇതുവരെയും പുറത്ത് വിട്ടിട്ടില്ല.

അണ്ണാത്തെയാണ് ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത രജനികാന്ത് ചിത്രം. രജനീകാന്തിനൊപ്പം നയൻതാര, കീർത്തി സുരേഷ്, മീന, കുശ്ബു, ജഗപതി ബാബു തുടങ്ങീ വൻ താരനിരയും ചിത്രത്തിൽ അണിനിരന്നിരുന്നു. ശിവ സംവിധാനം ചെയ്ത ചിത്രം സൺ ചിക്ചേഴ്സിൻറ്റെ ബാനറിൽ കലാനിധി മാരനാണ് നിർമ്മിച്ചത്. അതേസമയം വിജയ് നായകനായി എത്തിയ ബീസ്റ്റാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ നെൽസൺൻറ്റെ ചിത്രം. സൺ പിക്ചേഴ്സിൻറ്റെ ബാനറിൽ റിലീസ് ചെയ്ത ചിത്രത്തിന് വലിയ രീതിയിൽ പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നില്ല. ഇക്കാരണത്താൽ തലൈവർ 61ൽ നിന്നും നെൽസണെ ഒഴിവാക്കി എന്ന രീതിയിൽ നേരത്തെ വാർത്തകൾ വന്നിരുന്നെങ്കിലും ഈക്കാര്യം വാസ്തവമല്ലെന്ന് പിന്നീട് സിനിമയുടെ അണിയറപ്രവർത്തകർ സ്ഥിതീകരിച്ചിരുന്നു.