‘സിനിമയുടെ ക്ലൈമാക്സാണ് ചിത്രം വിജയിക്കാൻ കാരണം’ രാധ്യേ ശ്യാം സംവിധായകൻ

കഴിഞ്ഞ ദിവസം മുതൽ തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയ പ്രഭാസ് ചിത്രമാണ് രാധ്യേ ശ്യാം. 2019ൽ പുറത്തിറങ്ങിയ സഹോയ്ക്ക് ശേഷം പുറത്ത് വരുന്ന പ്രഭാസ് ചിത്രമാണിത്. പൂജ ഹെഗ്ഡെയാണഅ ചിത്രത്തിലെ നായിക. മികച്ച പ്രതികരണമാണ് ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും ലഭിച്ചുക്കൊണ്ടിരിക്കുന്നത്. ആദ്യദിനം തന്നെ ഏകദേശം 79 കോടി രൂപയാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. രാധാകൃഷ്ണകുമാറാണ് ചിത്രത്തിൻറ്റെ തിരക്കഥയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള സംവിധായകൻറ്റെ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

സിനിമ വിജയിക്കാൻ കാരണം സിനിമയുടെ ക്ലൈമാക്സാണ് എന്നാണ് സംവിധായകൻ പറയുന്നത്. സിനിമയുടെ ക്ലൈമാക്സിൽ നായിക മരിച്ചിരുന്നെങ്കിൽ സിനിമ പരാജയപ്പെടുമായിരുന്നു. പൂജ തൻറ്റെ കഥാപാത്രത്തെ കെല്ലാൻ ആവശ്യപ്പെട്ടിരുന്നതായും സംവിധായകൻ വെളിപ്പെടുത്തി. എന്നാൽ താൻ പൂജയുടെ ആവശ്യം നിരസിക്കുകയായിരുനെന്നും സങ്കടകരമായ ക്ലൈമാക്സ് ഒഴിവാക്കാൻ വേണ്ടിയാണ് അങ്ങനെ ചെയ്തതെന്നും അദ്ധേഹം കൂട്ടിച്ചേർത്തു.

പ്രണയവും സമയവും തമ്മിലുള്ള യുദ്ധമാണ് രാധ്യേ ശ്യാം. ഹസ്തരേഖാവിദഗ്ദൻ വിക്രമാദിത്യനായാണ് പ്രഭാസ് ചിത്രത്തിൽ വേഷമിടുന്നത്. പ്രേരണയായിട്ടാണ് പൂജ എത്തുന്നത്. സച്ചിൻ ഖറേഡേക്കർ, പ്രിയദർശിനി, മുരളി ശർമ, സാഷ ഛേത്രി, കുനാൽ റോയ് കപൂർ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നിരവധി ചിത്രങ്ങളാണ് പ്രഭാസിൻറ്റേതായി അണിയറയിൽ ഒരുങ്ങുന്നത്. സാലർ, നാഗ് അശ്വിൻറ്റെ സംവിധാനത്തിൽ ഒരുങ്ങുന്ന സയൻസ് ഫിക്ഷൻ മൂവി, ഓം റാവത്ത് സംവിധാനം ചെയ്യുന്ന ബഹുഭാഷാ മിത്തോളജിക്കൽ 3ഡി ചിത്രം ആദിപുരുഷ് എന്നിവയാണ് നടൻറ്റെ മറ്റ് ചിത്രങ്ങൾ. ക്രിക്കൂസ് എന്ന ഹിന്ദി ചിത്രത്തിലാണ് പൂജ ഇപ്പോൾ അഭിനയിച്ചുക്കൊണ്ടിരിക്കുന്നത്. വിജയ് നായകനായി എത്തുന്ന ബീസ്റ്റ് എന്ന തമിഴ് ചിത്രത്തിലും പൂജ തന്നെയാണ് നായിക.