മോഹൻലാൽ ചിത്രം ബാറോസിൽ നിന്നും പിന്മാറി പൃഥ്വിരാജ്

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബാറോസ്. നടൻ പൃഥ്വിരാജ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ നിന്നും പൃഥ്വിരാജ് പിന്മാറി എന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഡേറ്റ് പ്രശ്നം മൂലമാണ് പൃഥ്വിരാജ് ചിത്രത്തിൽ നിന്നും പിന്മാറിയെന്നതാണ് സൂചന. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക സ്ഥിഥീകരണമൊന്നും ഇതുവരെയും വന്നിട്ടില്ല. കൊവിഡിനെ തുടർന്ന് ഷൂട്ടിംങ് നിർത്തിവച്ചിരുന്ന ചിത്രത്തിൻറ്റെ ഷൂട്ടിംങ് കഴിഞ്ഞ ദിവസം മുതൽ പുനരാരംഭിച്ചിരുന്നു.
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവയിലാണ് പൃഥ്വിരാജ് ഇപ്പോൾ അഭിനയിച്ചുക്കൊണ്ടിരിക്കുന്നത്. അതിനുശേഷം ആടുജീവിതത്തിൻറ്റെ അടുത്ത ഷെഡ്യൂൾ ആരംഭിക്കുന്നതുമാണ്. ആടുജീവിതത്തിനുവേണ്ടി ശാരീരികമായ മാറ്റങ്ങൾ വരുത്തേണ്ടതിന് കൂടുതൽ സമയം ആവശ്യമായതുക്കൊണ്ടാണ് ബാറോസിൽ നിന്നും പൃഥ്വിരാജ് പിന്മാറിയെന്നതാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
പൃഥ്വിരാജിന് പകരം ആരാണ് ചിത്രത്തിലേക്ക് എത്തുന്നതെന്ന ചർച്ചകൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ സജീവമാണ്. ഉണ്ണി മുകുന്ദനാണോ അതോ ടൊവിനോയാണോ ചിത്രത്തിൽ പൃഥ്വിക്ക് പകരം എത്തുന്നതെന്നാണ് ആരാധകരുടെ ചോദ്യം. നേരത്തെ ചിത്രത്തിൽ നിന്നും ഷെയ്ല മാക് കഫ്രിയയും പിന്മാറിയിരുന്നു. താരത്തിന് പകരം മുംബൈ സ്വദേശിനിയായ മായ എത്തുമെന്നാണ് സൂചന.
പോർച്ചുഗീസ് പശ്ചാത്തലമുള്ള ഒരു പിരീഡ് ചിത്രമാണ് ബാറോസ്. വാസ്കോഡ് ഗാമയുടെ നിധി സൂക്ഷിപ്പുകാരനായിരുന്ന ഭൂതമാണ് ബറോസ്. 400 വർഷങ്ങളായി നിധിക്ക് കാവലിരിക്കുന്ന ഈ ഭൂതം നിധിയുടെ യഥാർത്ഥ അവകാശിയെയാണ് കാത്തിരിക്കുന്നത്. മോഹൻലാൽ തന്നെയാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഗോവയാണ് ചിത്രത്തിൻറ്റെ പ്രധാന ലൊക്കേഷൻ. ജിജോ പുന്നൂസ് തിരക്കഥ ഒരുക്കുന്ന ചിത്രം ആശീർവാദ് സിനിമാസിൻറ്റെ ബാനറിൽ ആൻറ്റണി പെരുമ്പാവൂർ ആണ് നിർമ്മിക്കുന്നത്.