‘ വാരിയംകുന്നൻ ‘ ചിത്രത്തിൽ നിന്നും പൃഥ്വിരാജും ആഷിഖ് അബുവും പിന്മാറി.

വാരിയംകുന്നൻ സിനിമയിൽ നിന്നും പിന്മാറി പൃഥ്വിരാജും ആഷിഖ് അബുവും. വാരിയംകുന്നത്ത് കുഞ്ഞുമുഹമ്മദ് ഹാജിയുടെ ജീവിതം പ്രമേയമാക്കിയ ചിത്രം ആയിരുന്നു വാരിയംകുന്നൻ. 2020 ജൂണിലാണ് വാരിയംകുന്നൻ എന്ന പേരിൽ ചിത്രം പ്രഖ്യാപിച്ചത്. മലബാർ കലാപത്തിൻറ്റെ നൂറാം വാർഷികത്തിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കും എന്നാണ് അറിയിച്ചിരുന്നത്. ഇതേ വിഷയം പ്രമേയമാക്കിയ നാലോളം സിനിമകളും പ്രഖ്യാപിച്ചിരുന്നു.

എന്നാൽ ചിത്രത്തെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഒന്നും വന്നിരുന്നില്ല. ചിത്രം ഉപേക്ഷിച്ചതായി സമൂഹ മാധ്യമങ്ങളിൽ പ്രചരണവും നടന്നിരുന്നു. അതിനു പിന്നാലെ ആണ് ഔദ്യോഗിക സ്ഥിതീകരണവുമായി ആഷിക് അബു രംഗത്തെത്തിയിരിക്കുന്നത്. നിർമ്മാതാവുമായുള്ള തർക്കം മൂലമാണ് സിനിമയിൽ നിന്നും പിന്മാറിയതെന്ന് ആഷിക് അബു ഏഷ്യാനെറ്റ് ന്യൂസിനോടു പറഞ്ഞു.
കോംപസ് മൂവീസ് ലിമിറ്റഡിൻറ്റെ ബാനറിൽ സിക്കന്തർ, മൊയ്തീൻ എന്നിവർ ആയിരുന്നു സിനിമയുടെ നിർമ്മാതാക്കൾ. ഒപിഎം സിനിമാസിൻറ്റെ ബാനറിൽ ആഷിക് അബുവിനും നിർമ്മാണ പങ്കാളിത്തം ഉണ്ടായിരുന്നു. ഹർഷദ്, റമീസ് എന്നിവരെ ആണ് ചിത്രത്തിൻറ്റെ തിരക്കഥാകൃത്തുക്കളായി പ്രഖ്യാപിച്ചിരുന്നത്. എന്നാൽ സോഷ്യൽ മീഡിയയിൽ ചില വിമർഷനങ്ങൾ ഉണ്ടായതോടെ റമീസ് ഈ ചിത്രത്തിൽ നിന്നും നേരത്തെ പിന്മാറിയിരുന്നു.

സിനിമ പ്രഖ്യാപിച്ചതിനു പിന്നാലെ ആഷിക് അബുവിനും പൃഥ്വിരാജിനും നേരെ സൈബർ ആക്രമണവും നടന്നിരുന്നു. വാരിയം കുന്നൻ സ്വാതന്ത്യ സമര സേനാനി അല്ലെന്ന വിമർശനമാണ് കൂടുതലായി ഉയർന്നിരുന്നത്. വിഷയം പ്രമേയമാക്കി പ്രഖ്യാപിക്കപ്പെട്ട മറ്റു സിനിമകളിൽ ഒന്നിൻറ്റെ ചിത്രീകരണം മാത്രമാണ് ആരംഭിക്കുന്നത്. അലി അക്ബർ പ്രഖ്യാപിച്ച 1921 പുഴ മുതൽ പുഴ വരെ ആണ് ചിത്രീകരണം ആരംഭിക്കുന്നത്. മമധർമ്മ എന്ന പേരിലുള്ള പ്രൊഡക്ഷൻ ഫണ്ടിലൂടെ ക്രൌഡ് ഫണ്ടിംഗ് വഴിയാണ് അക്ബർ അലി ചിത്രം നിർമ്മിക്കുന്നത്.