Peace Malayalam Movie
ജോജു ജോർജിനെ കേന്ദ്ര കഥാപാത്രമാക്കി സൻഫീർ കെ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പീസ്. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നട എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിൻറ്റെ ടൈറ്റിൽ ലോഞ്ച് കഴിഞ്ഞ ദിവസം മോഹൻലാൽ, രക്ഷിത് ഷെട്ടി, വിജയ് സേതുപതി, ഭരത് എന്നിവർ ചേർന്ന് സോഷ്യൽ മീഡിയയിലൂടെ നിർവ്വഹിച്ചിരുന്നു. പീസ് ഒരു ആക്ഷേപഹാസ്യ ത്രില്ലർ മൂവിയാണ്. കാർലോസ് എന്ന ഓൺലൈൻ ടെലിവറി പാർട്ണറുടെ ജീവിതവും അദ്ധേഹത്തെ ചുറ്റിപ്പറ്റിയുള്ള ചില സംഭവങ്ങളുമാണ് ചിത്രത്തിൻറ്റെ പ്രമേയം.
പൊറിഞ്ചു മറിയം ജോസ്, ജോസഫ്, നായാട്ട് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടനാണ് ജോജു. നായാട്ട് എന്ന സിനിമയിലെ ജോജുവിൻറ്റെ പ്രകടനത്തിന് ബോളിവുഡ് നടൻ രാജ്കുമാർ റാവു ഉൾപ്പെടെ ധാരാളം സിനിമാതാരങ്ങൾ അഭിനന്ദനം അറിയിച്ചിരുന്നു. ജോജുവിന് പുറമേ അതിഥി രവി, ആശ ശരത്ത്, സിദ്ധിഖ്, അനിൽ നെടുമങ്ങാട്, രമ്യാ നമ്പീശൻ, മാമുക്കോയ, ഷാലു റഹീം, അർജുൻ സിങ്ങ്, വിജിലേഷ്, പോളി വൽസൻ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
സ്ക്രിപ്റ്റ് ഡോക്ടർ പിക്ചേഴ്സിൻറ്റെ ബാനറിൽ ദയാപരനാണ് ചിത്രം നിർമ്മിക്കുന്നത്. തൊടുപുഴ, കോട്ടയം, എറണാകുളം എന്നിവടങ്ങളിലായി 75 ദിവസങ്ങൾക്കൊണ്ടാണ് ചിത്രത്തിൻറ്റെ ഷൂട്ടിംങ് പൂർത്തിയാക്കിയത്. സഫർ സനലും രമേഷ് ഗിരിജയും ചേർന്നാണ് ചിത്രത്തിൻറ്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. അൻവർ അലി, സൻഫീർ, വിനായക് ശശികുമാർ എന്നിവരാണ് ഗാനരചന. വിനീത് ശ്രീനിവാസൻ, അമൻ, ഷഹബാസ് എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. ചിത്രത്തിൻറ്റെ ഛായാഗ്രഹണം ഷമീർ ജിബ്രാൻ, എഡിറ്റിംങ് നൌഫൽ അബ്ദുള്ള, വസ്ത്രാലങ്കാരം ജിഷാദ് ഷംസുദ്ദീൻ, മേക്കപ്പ് ഷാജി പുൽപ്പള്ളി, സ്റ്റിൽസ് ജിതിൻ മധു, ചിത്രസംയോജനം നൌഫൽ അബ്ദുള്ള, ആർട്ട് ശ്രീജിത്ത് ഓടക്കാലി എന്നിവർ നിർവ്വഹിക്കുന്നു.