മമ്മൂട്ടിയുടെ പുതിയ ചിത്രമായ ONE MOVIE നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തു. ബോബി & സഞ്ജയ് തിരക്കഥ എഴുതി സന്തോഷ് വിശ്വനാഥൻ സംവിധാനം ചെയ്ത ചിത്രത്തിൽ മമ്മൂട്ടിയാണ് കേന്ദ്രകഥാപാത്രമായ കടയ്ക്കൽ ചന്ദ്രൻ എന്ന മുഖ്യമന്ത്രിയെ അവതരിപ്പിക്കുന്നത്. ഒരു പൊളിറ്റിക്കൽ ത്രില്ലർ സിനിമയാണ് വൺ. ദി പ്രീസ്റ്റിനു ശേഷം റിലീസിനെത്തുന്ന മമ്മൂട്ടിയുടെ അടുത്ത ചിത്രമാണ് വൺ. മാർച്ച് 26 നായിരുന്നു ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്. മികച്ച പ്രതികരണമായിരുന്നു ചിത്രത്തിനു പ്രേക്ഷകരിൽ നിന്നും ലഭിച്ചത്.
ചിത്രത്തിൽ ജോജു ജോർജ്, രഞ്ജിത്ത് ശങ്കർ, സലീം കുമാർ, സിദ്ദിഖ്, മുരളി ഗോപി, ബാലചന്ദ്രമേനോൻ, മാമുക്കോയ, സുരേഷ് കൃഷ്ണ, അലൻസിയർ, ശങ്കർ രാമകൃഷ്ണൻ, ഗായത്രി അരുൺ, നിമിഷ സജയൻ, ഇഷാനി കൃഷ്ണ, മാത്യു തോമസ്, ശ്യാമപ്രസാദ് എന്നിവർ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു. ഗോപി സുന്ദർ ആണ് സംഗീതം നൽകിയിരിക്കുന്നത്. ശ്രീലക്ഷ്മി ആർ ആണ് നിർമ്മാണം. വൈദി സോമസുന്ദരം ആണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിൽ വ്യത്യസ്തമായ രാഷ്ട്രീയ തത്വങ്ങളെക്കുറിച്ചും ഒരു മുഖ്യമന്ത്രിയുടെ കടമകളെക്കുറിച്ചും ഒരു നല്ല മുഖ്യമന്ത്രി എങ്ങനെ ആയിരിക്കണമെന്നും പറയുന്നു.