പ്രിയദർശൻ, ഗൌതം മേനോൻ, അരവിന്ദ് സ്വാമി, ബിജോയ് നമ്പ്യാർ, സർജുൻ, രതിന്ദ്രൻ പ്രസാദ്, കാർത്തിക്ക് സുബ്ബരാജ്, വസന്ത്, കാർത്തിക്ക് നരേൻ എന്നീ ഒമ്പത് സംവിധായകർ ചേർന്ന് ഒരുക്കുന്ന പുതിയ തമിഴ് ആന്തോളജി ചിത്രമാണ് നവരസ. ശൃംഗാരം, കരുണം, വീരം, രൌദ്രം, ഹാസ്യം, ഭയാനകം, ബീഭഝം, അത്ഭുതം, ശാന്തം എന്നീ ഒമ്പത് രസങ്ങളെ അടിസ്ഥാനമാക്കി ഒമ്പത് കഥകളാണ് ചിത്രത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്. ഓഗസ്റ്റ് 6നാണ് സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്.
സംവിധായകൻ മണിരത്നവും ജയേന്ദ്ര പഞ്ചപാകേശനും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ വിജയ് സേതുപതി, പ്രകാശ് രാജ്, അശോക് സെൽവൻ, രേവതി, സൂര്യ, പ്രയാഗ മാർട്ടിൻ, അഥർവ, അഞ്ജലി, നിത്യാ മേനോൻ, ഷംന കാസിം, ഐശ്വര്യ രാജേഷ്, കിഷോർ, റിത്വിക, ശ്രീറാം, രമേശ് തിലക്, യോഗി ബാബു, രമ്യ നമ്പീശൻ, നെടുമുടി വേണു, അരവിന്ദ് സ്വാമി, പ്രസന്ന, പൂർണ, സിദ്ധാർത്ഥ്, പാർവ്വതി തിരുവോത്ത്, ഗൌതം മേനോൻ, സിംഹ, സനന്ത്, ഡൽഹി ഗണേഷ്, രോഹിണി, അദിതി ബാലൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിൻറ്റെ ഛായാഗ്രഹണം സന്തോഷ് ശിവൻ, ബാലസുബ്രഹ്മണ്യം, മനോജ് പരമഹംസ എന്നിവർ ചേർന്നാണ് നിർവ്വഹിക്കുന്നത്. എ ആർ റഹ്മാൻ, ഡി ഇമ്മൻ, ഗിബ്രാൻ, അരുൾ ദേവ് കാർത്തിക്ക്, റോൺ എതാൻ യോഹാൻ, ഗോവിന്ദ് വസന്ത, ജസ്റ്റിൻ പ്രഭാകരൻ എന്നിവരാണ് സിനിമയിൽ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്.
ചിത്രത്തിൽ നിന്ന് ലഭിക്കുന്ന വരുമാനം കൊവിഡ് പ്രതിസന്ധിയിൽ അകപ്പെട്ട തമിഴ് സിനിമാതൊഴിലാളികൾക്ക് നൽകുമെന്നാണ് സിനിമയുടെ അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. നവരസയിലെ താരങ്ങളും അണിയറപ്രവർത്തകരും പ്രതിഫലം വാങ്ങാതെ സൌജന്യമായാണ് സിനിമയിൽ പ്രവർത്തിച്ചിരിക്കുന്നത്.