അഭിനയ രംഗത്തേക്ക് ചുവടുവെയ്ക്കാൻ ഒരുങ്ങി ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെ ക്യാപ്റ്റൻ കൂൾ മഹേന്ദ്ര സിംഗ് ധോണി. തെന്നിന്ത്യൻ സംവിധായകൻ വിഘ്നേഷ് ശിവൻ കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റിന് പിന്നാലെയാണ് ധോണി അഭിനയത്തിലേക്ക് കടക്കുവാണോ എന്ന സംശയവുമായി ആരാധകർ എത്തിയിരിക്കുന്നത്. വിഘ്നേഷ് ശിവൻ കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ ധോണിക്കൊപ്പമുള്ള ഒരു ചിത്രം പങ്കുവെച്ചിരുന്നു. “ ക്യാപ്റ്റൻ എൻറ്റെ റോൾ മോഡൽ എൻറ്റെ ഐക്കൺ എൻറ്റെ ഹീറോ അദ്ധേഹത്തെ കണ്ടുമുട്ടിയ നിമിഷം എനിക്കുണ്ടായ അനുഭൂതി പറഞ്ഞറിയിക്കാൻ പോലും കഴിയുന്നതല്ല. അദ്ധേഹത്തെ കണ്ടുമുട്ടാൻ സാധിച്ചതും എൻറ്റെ അടുത്ത സിനിമയുടെ ഭാഗാമാകാൻ കഴിയുന്നതും അദ്ധേഹത്തെ സംവിധാനം ചെയ്യുവാനും ആക്ഷൻ പറയുവാനും സാധിക്കുന്നത് ജീവിതത്തിലെ മികച്ച നിമിഷങ്ങളാണ്. ഈ മനോഹര നിമിഷത്തിനായി ഒപ്പം നിന്ന പ്രപഞ്ചത്തോട് എന്നും കടപ്പെട്ടിരിക്കും”. എന്നാണ് വിഘ്നേഷ് തൻറ്റെ പോസ്റ്റിൽ കുറിച്ചിരുന്നത്.
പോസ്റ്റിൻറ്റെ അടിക്കുറിപ്പാണ് ധോണി അഭിനയത്തിലേക്ക് കടക്കുവാണോ എന്ന സംശയം ആരാധകരിൽ ജനിപ്പിച്ചത്. താൻ ധോണിയുടെ വലിയ ആരാധകനാണെന്ന് വിഘ്നേഷ് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ധോണി ക്രിക്കറ്റിൽ നിന്ന് വിരമിച്ചപ്പോൾ വിഘ്നേഷ് പങ്കുവെച്ച ‘പ്രിയപ്പെട്ട മഹേന്ദ്ര സിംഗ്…’ എന്ന് തുടങ്ങുന്ന ഒരു കവിത സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കാനുള്ള തീരുമാനം പുറത്ത് വന്നിരുന്നെങ്കിലും ഇന്ത്യൻ പ്രീമിയർ ലീഗിലൂടെ ക്രിക്കറ്റിൽ വീണ്ടും സജീവമായിരിക്കുന്ന ധോണിയുടെ ആരാധകർക്ക് പുതിയ വാർത്ത ഏറേ സന്തോഷം നൽകുന്നതാണ്. എന്നാൽ ധോണിയുടെ സിനിമാ പ്രവേശനത്തെക്കുറിച്ച് ഔദ്യോഗിക സ്ഥീതീകരണമൊന്നും ഇതുവരെയും ഉണ്ടായിട്ടില്ല. എന്നിരുന്നാലും പോസ്റ്റിൻറ്റെ കൂടുതൽ വിശദാംശങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് ധോണി ആരാധകർ ഇപ്പോൾ.
തെന്നിന്ത്യൻ സംവിധായകൻ വിഘ്നേഷ് ശിവൻ കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റിന് പിന്നാലെയാണ് ധോണി അഭിനയത്തിലേക്ക് കടക്കുവാണോ എന്ന സംശയവുമായി ആരാധകർ എത്തിയിരിക്കുന്നത്. വിഘ്നേഷ് ശിവൻ കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ ധോണിക്കൊപ്പമുള്ള ഒരു ചിത്രം പങ്കുവെച്ചിരുന്നു. “ ക്യാപ്റ്റൻ എൻറ്റെ റോൾ മോഡൽ എൻറ്റെ ഐക്കൺ എൻറ്റെ ഹീറോ അദ്ധേഹത്തെ കണ്ടുമുട്ടിയ നിമിഷം എനിക്കുണ്ടായ അനുഭൂതി പറഞ്ഞറിയിക്കാൻ പോലും കഴിയുന്നതല്ല. അദ്ധേഹത്തെ കണ്ടുമുട്ടാൻ സാധിച്ചതും എൻറ്റെ അടുത്ത സിനിമയുടെ ഭാഗാമാകാൻ കഴിയുന്നതും അദ്ധേഹത്തെ സംവിധാനം ചെയ്യുവാനും ആക്ഷൻ പറയുവാനും സാധിക്കുന്നത് ജീവിതത്തിലെ മികച്ച നിമിഷങ്ങളാണ്. ഈ മനോഹര നിമിഷത്തിനായി ഒപ്പം നിന്ന പ്രപഞ്ചത്തോട് എന്നും കടപ്പെട്ടിരിക്കും”. എന്നാണ് വിഘ്നേഷ് തൻറ്റെ പോസ്റ്റിൽ കുറിച്ചിരുന്നത്.