റിലീസിന് മുന്നേ ചരിത്രം കുറിച്ച് മോഹൻലാൽ ലിജോ ജോസ് സിനിമ മലൈക്കോട്ടൈ വാലിബൻ
ആർഎഫ്ടി എന്റർടൈൻമെന്റ് ആണ് യുകെയിൽ സിനിമ റിലീസിന് എത്തിക്കുന്നത്
റിലീസിന് മുന്നേ ചരിത്രം കുറിച്ച് മോഹൻലാൽ ലിജോ ജോസ് സിനിമ മലൈക്കോട്ടൈ വാലിബൻ. ലോകത്തിലെ ഏറ്റവും കൂടുതൽ സ്‌ക്രീനുകളിൽ ഓവർസീസ് റിലീസ് ചെയ്യുന്ന ആദ്യത്തെ സിനിമ എന്ന നേട്ടം ആണ് സ്വന്തമാക്കിയത്.കൂടാതെ വിദേശത്തു റിലീസിന് രണ്ടാഴ്ച മുൻപേ ബുക്കിങ് ഓപ്പൺ ചെയ്യുന്ന ആദ്യത്തെ മലയാള സിനിമയും മലൈക്കോട്ടൈ വാലിബൻ ആണ്.ആർഎഫ്ടി എന്റർടൈൻമെന്റ് ലൂടെ യുകെയിൽ ആണ് നേട്ടം സ്വന്തമാക്കിയത്
ലോകത്തെമ്പാടുമുള്ള മലയാളി പ്രേക്ഷകർ കാത്തിരിക്കുന്ന മലൈക്കോട്ടൈ വാലിബൻ ജനുവരി 25 ന് ആണ് റിലീസിന് എത്തുന്നത് .മലൈക്കോട്ടൈ വാലിബൻ മലയാള സിനിമയുടെ ഏറ്റവും വലിയ ഓവർസീസ് റിലീസിനാണ് ഒരുങ്ങുന്നത്. റിലീസാകുന്ന ആദ്യ വാരം തന്നെ 175 ൽ പരം സ്‌ക്രീനുകളിൽ ആണ് ഓവർസീസിൽ ചിത്രം പ്രദർശിപ്പിക്കുന്നത്.ആർഎഫ്ടി എന്റർടൈൻമെന്റ് ആണ് യുകെയിൽ സിനിമ റിലീസിന് എത്തിക്കുന്നത്.