തെലുങ്ക് ലൂസിഫർ ഒരുങ്ങുന്നു. മലയാളത്തിലെ മഞ്ജു വാര്യരുടെ കഥാപാത്രത്തെ അവതരിപ്പിക്കാൻ ലേഡി സൂപ്പർസ്റ്റാർ നയൻതാര.
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാൃജ് സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രമാണ് ലൂസിഫർ. ചിത്രത്തിൻറ്റെ തെലുങ്ക് റീമേക്ക് ഇപ്പോൾ ഒരുങ്ങുകയാണ്. ഗോഡ്ഫാർദർ എന്നാണ് ചിത്രത്തിനു പേരിട്ടിരിക്കുന്നത്. മോഹൻരാജയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിരഞ്ജീവി ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്.
എന്നാ ചിത്രത്തിലെ നയൻതാരയുടെ ലുക്ക് ഇപ്പോൾ പുറത്തിറക്കിയിരിക്കുകയാണ്. മലയാളത്തിൽ മഞ്ജു വാര്യർ അവതരിപ്പിച്ച പ്രിയദർശിനി രാംദാസ് എന്ന കഥാപാത്രത്തെയാണ് തെലുങ്കിൽ മഞ്ജു വാര്യർ അവതരിപ്പിക്കുന്നത്. ചിത്രത്തിൻറ്റെ സംവിധായകൻ മോഹൻരാജ തന്നെയാണ് ചിത്രത്തിലെ നയൻതാരയുടെ ലുക്ക് പുറത്തുവിട്ടത്. കറുപ്പ് ചുരിദാറിലാണ് നയൻതാരയെ ചിത്രത്തിൽ കാണാൻ കഴിയുന്നത്.
ചിത്രത്തിലെ നയൻതാരയുടെ പ്രധാന ഭാഗങ്ങൾ ഇതിനോടകം ചിത്രീകരിച്ചു കഴിഞ്ഞു എന്നും അദ്ദേഹം പറഞ്ഞു. കൂടാതെ മൂന്നു സിനിമകളിൽ ലേഡി സൂപ്പർസ്റ്റാർ നയൻതാരക്കൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൻറ്റെ സന്തോഷവും അദ്ദേഹം പങ്കുവച്ചു. മോഹൻരാജ് മുമ്പ് സംവിധാനം ചെയ്ത തനി ഒരുവൻ, വേലൈക്കാരൻ എന്നീ ചിത്രങ്ങളിൽ നയൻതാര ആയിരുന്നു നായിക.
ലൂസിഫർ തെലുങ്കിലേക്ക് എത്തുമ്പോൾ കുറച്ചു മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്ന് മോഹൻരാജ് മുമ്പ് വ്യക്തമാക്കിയിരുന്നു. മലയാളത്തിൽ മോഹൻലാൽ മോഹൻലാൽ അവതരിപ്പിച്ച സ്റ്റീഫൻ നെടുമ്പള്ളിയായി ചിരഞ്ജീവി എത്തുമ്പോൾ കഥാപാത്രത്തിൻറ്റെ ഭൂതകാലത്തിൽ ഒരുപാട് മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
മലയാളത്തിൽ ഒരു മാസ് പൊളിറ്റിക്കൽ ത്രില്ലർ ചിത്രമായിട്ടായിരുന്നു ലൂസിഫർ എത്തിയത്. എന്നാൽ തെലുങ്കിൽ സ്റ്റീഫൻറ്റെ കഥാപാത്രം ചില റൊമാൻറ്റിക് ട്രാക്കുകളിലൂടെയും സഞ്ചരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. എസ് തമൻ ആണ് തെലുങ്കിൽ ചിത്രത്തിൻറ്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. നീരവ് ഷാ ആണ് ചിത്രത്തിൻറ്റെ ഛായാഗ്രാഹകൻ. ശ്രീകർ പ്രസാദ് ആണ് ചിത്രത്തിൻറ്റെ എഡിറ്റിംഗ് നിർവഹിക്കുന്നത്