ആസിഫ് അലിയുടെ പുതിയ ചിത്രം Kuttavum Shikshayum റിലീസ് തീയതി പ്രഖ്യാപിച്ചു

രാജീവ് രവി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കുറ്റവും ശിക്ഷയും (Kuttavum Shikshayum ) . ജൂലൈ രണ്ടിനാണ് ചിത്രത്തിൻറ്റെ റിലീസ്. ഒരു ക്രൈം ത്രില്ലർ മൂവിയാണിത്. കേരളത്തിലെ ഒരു ജ്വല്ലറിയിൽ നടന്ന മോഷണമാണ് ചിത്രത്തിൻറ്റെ പ്രമേയം. ആസിഫ് അലിയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കേസ് അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥനായാണ് ആസിഫ് അലി ചിത്രത്തിൽ വേഷമിടുന്നത്. രാജീവ് രവിയുടെ സംവിധാനത്തിൽ ആസിഫ് അലി നായകനാകുന്ന ആദ്യ ചിത്രം കൂടിയാണിത്. കളക്റ്റീവ് സ്റ്റുഡിയോസുമായി സഹകരിച്ച് ഫിലിം റോൾ പ്രൊഡക്ഷൻറ്റെ ബാനറിൽ അരുൺ കുമാർ വി ആറാണ് ചിത്രം നിർമ്മിക്കുന്നത്. പ്രമോദ് ശങ്കർ, അനീഷ്കുമാർ വി ആർ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. സണ്ണി വെയ്ൻ, ഷറഫുദീൻ, സെന്തിൽ കൃഷ്ണ, അലൻസിയർ ലോപ്പസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സിബി തോമസും ശ്രീജിത്ത് ദിവാകരനും ചേർന്നാണ് ചിത്രത്തിൻറ്റെ കഥ എഴുതിയിരിക്കുന്നത്. ചിത്രത്തിൻറ്റെ ഛായാഗ്രഹണം സുരേഷ് രാജൻ എഡിറ്റിംങ് ബി അജിത്കുമാർ കലാസംവിധാനം സാബു ആദിത്യൻ, കൃപേഷ് അയ്യപ്പൻകുട്ടി വസ്ത്രാലങ്കാരം സുജിത് മട്ടന്നൂർ സംഘട്ടനം ദിനേശ് സുബ്ബാരായൺ സൌണ്ട് തപസ് നായക് എന്നിവർ നിർവ്വഹിക്കുന്നു. അൻവർ അനിയുടെ വരികൾക്ക് ഡോൺ വിൻസെൻറ്റാണ് സംഗീതം പകർന്നിരിക്കുന്നത്. 2020ലാണ് ചിത്രത്തിൻറ്റെ ഷൂട്ടിംങ് ആരംഭിച്ചത്. കേരളത്തിലും രാജസ്ഥാനിലുമായാണ് ഷൂട്ടിംങ് നടന്നത്. കോവിഡ് രൂക്ഷമായതുകൊണ്ടാണ് സിനിമയുടെ റിലീസ് വൈകിയത്. കെ രാജേഷാണ് ചിത്രത്തിൻറ്റെ അസോസിയേറ്റ് ഡയറക്ടർ.

ടൊവീനോ തോമസ് ചിത്രം കള ഒടിടി റിലീസിന്