നവാഗതനായ നിവിൻ ദാമോദരൻ സംവിധാനം ചെയ്യുന്ന പുതിയ ത്രില്ലർ ചിത്രമാണ് ‘കുറാത്ത്’. ബാബാ ഫിലിംസ് കമ്പനിയുടെ ബാനറിൽ ഹമദ് ബിൻ ബാബ നിർമ്മിക്കുന്ന ചിത്രത്തിൻറ്റെ ടൈറ്റിൽ പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. സംവിധായകൻ ജിത്തു ജോസഫ്, സുരാജ് വെഞ്ഞാറമൂട് തുടങ്ങി മലയാള സിനിമയിലെ നാൽപതോളം താരങ്ങളുടെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ചിത്രത്തിൻറ്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കിയത്. ഐ ആം ദി പോപ്പ് എന്ന ടാഗ് ലൈനോടെയാണ് പോസ്റ്റർ എത്തിയിരിക്കുന്നത്. ഏറേ ദുരൂഹതകളുള്ള ചിത്രത്തിൻറ്റെ പോസ്റ്റർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെ അധികം ശ്രദ്ധ നേടിയിരിക്കുകയാണ്. ആൻറ്റിക്രൈസ്റ്റ് കഥാപശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിൻറ്റെ താരനിർണയം പൂർത്തിയായി വരുവാണെന്നും സിനിമയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ പുറത്ത് വിടുമെന്നുമാണ് ചിത്രത്തിൻറ്റെ അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്.
ആൻറ്റിക്രൈസ്റ്റ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ആദ്യ മലയാള ചിത്രമാണ് കുറാത്ത്. നേരത്തെ സംവിധായകൻ ലിജോ ജോസ് പെല്ലിശേരി ആൻറ്റിക്രൈസ്റ്റ് എന്ന പേരിൽ ഒരു ചിത്രം അനൌൺസ് ചെയ്തിരുന്നെങ്കിലും പിന്നീട് അത് ഉപേക്ഷിച്ചിരുന്നു. നവാഗതനായ അജേഷ് സെബാസ്റ്റ്യനാണ് കുറാത്തിൻറ്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്.
ചിത്രത്തിൻറ്റെ ഛായാഗ്രഹണം രവിചന്ദ്രൻ, എഡിറ്റിംങ് ഡിപിൻ ദിവാകരൻ, സംഗീത സംവിധാനം പി എസ് ജയഹരി, കോസ്റ്റ്യൂം ഡിസൈനർ അരുൺ മനോഹർ, മേക്കപ്പ് പി വി ശങ്കർ, ആക്ഷൻ മാഫിയ ശശി, പി.ആർ.ഒ ശിവപ്രസാദ്, സ്റ്റിൽസ് ഹരി തിരുമല, ഡിസൈൻ സഹീർ റഹ്മാൻ എന്നിവരും നിർവ്വഹിക്കുന്നു. കെ ജെ വിനയനാണ് ചിത്രത്തിൻറ്റെ ചീഫ് അസോസിയേറ്റ് ഡയറക്ടർ. ഡിജിറ്റൽ മാർക്കറ്റിംങ് എം ആർ പ്രൊഫഷണൽ, പ്രൊഡക്ഷൻ കൺട്രോളർ റിച്ചാർഡ്, പ്രൊഡക്ഷൻ ഡിസൈൻ സഹസ് ബാല എന്നിവരാണ് ചിത്രത്തിൻറ്റെ മറ്റ് അണിയറപ്രവർത്തകർ.
Eng: kurat title poster out