ഓട്ടോറീക്ഷ ഡ്രൈവറായി ചാക്കോച്ചൻ. ‘അറിയിപ്പ്’ ഷൂട്ടിംഗ് വീഡിയോ പങ്കുവച്ച് കുഞ്ചാക്കോ ബോബൻ.

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടനാണ് കുഞ്ചാക്കോ ബോബൻ. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ താരം പങ്കുവക്കുന്ന ചിത്രങ്ങളും വീഡിയോകളും എല്ലാം വളരെപ്പെട്ടെന്നു തന്നെ വൈറലാകാറുമുണ്ട്. ഇപ്പോൾ നോയിഡയിൽ നിന്ന് താരം പങ്കുവച്ച വീഡിയോ ആണ് ശ്രദ്ധേയമാകുന്നത്.
ഇലക്ട്രിക് ഓട്ടോ ഓടിക്കുന്ന കുഞ്ചാക്കോ ബോബനെയാണ് വീഡിയോയിൽ കാണുന്നത്. നോയിഡയിൽ നിന്ന് വൈറ്റിലയിലേക്ക് എന്ന കുറിപ്പോടെ ആണ് താരം വീഡിയോ പങ്കുവച്ചിരിക്കുന്നത്. പിന്നിൽ യാത്രക്കാരെ ഇരുത്തി വൈറ്റില വൈറ്റില എന്ന് വിളിച്ചുപറയുന്നതും വീഡിയോയിൽ കാണാം.
കുഞ്ചാക്കോ ബോബനെ നായകനാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് അറിയിപ്പ്. ഈ ചിത്രത്തിൻറ്റെ ഷൂട്ടിംഗിനായാണ് താരം നോയിഡയിൽ എത്തിയത്. ചിത്രത്തിൻറ്റെ ഷൂട്ടിംഗ് ഇപ്പോൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
ടേക്ക് ഓഫ് എന്ന ചിത്രത്തിനു ശേഷം മഹേഷ് നാരായണനും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന ചിത്രമാണിത്. ഇരുവരും വീണ്ടും ഒന്നിക്കുമ്പോൾ പ്രതീക്ഷകൾ ഏറെയാണ്. ഷെബിൻ ബെക്കറാണ് ചിത്രം നിർമ്മിക്കുന്നത്. പുതിയ ചിത്രത്തിൻറ്റെ എഡിറ്റിംഗ് നിർവഹിക്കുന്നതും മഹേഷ് നാരായണൻ തന്നെ ആണ്. കൂടാതെ ചിത്രത്തിൻറ്റെ സഹ തിരക്കഥാകൃത്ത് കൂടിയാണ്. ലയാള സിനിമയിലെ പ്രശസ്തരായ ഒരുകൂട്ടം ടെക്നീഷ്യൻമാരും ചിത്രത്തിനൊപ്പം പ്രവർത്തിക്കുന്നുണ്ട്. ചിത്രത്തെ സംബന്ധിച്ച കൂടുതൽ വിവരങ്ങളൊന്നും ഇതുവരെയും പുറത്തുവന്നിട്ടില്ല.
ഫഹദ് ഫാസിൽ കേന്ദ്ര കഥാപാത്രമായി എത്തിയ മാലിക് ആണ് മഹേഷ് നാരായണൻറ്റെ ഏറ്റവും ഒടുവിൽ റിലീസായ ചിത്രം. അതേസമയം ഭീമൻറ്റെ വഴി എന്ന ചിത്രമാണ് കുഞ്ചാക്കോ ബോബൻറ്റെ പുറത്തിറങ്ങിയ അവസാന ചിത്രം. ഇതിനു പുറമേ പട, ഒറ്റ്, ന്നാ താൻ കേസ് കൊട്, നീലവെളിച്ചം, അറിയിപ്പ്, എന്താടാ സജി തുടങ്ങി നിരവധി ചിത്രങ്ങളാണ് കുഞ്ചാക്കോ ബോബൻറ്റേതായി അണിയറയിൽ ഒരുങ്ങുന്നത്.