കെജിഎഫ് സംവിധായകൻറ്റെ പുതിയ ചിത്രം. നായകൻ ജൂനിയർ എൻടിആർ.
കെജിഎഫ് എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ ശ്രദ്ധ നേടിയ സംവിധായകനാണ് പ്രശാന്ത് നീൽ. 2022 ലെ ഏറ്റവും വലിയ ഇന്ത്യൻ സിനിമ ആയിരുന്നു കെജിഎഫ് 2. ചിത്രം ഉണ്ടാക്കിയ ഓളം ഇപ്പോഴും അവസാനിച്ചിട്ടില്ല. റിലീസ് ചെയ്ത ദിവസം മുതൽ റെക്കോർഡുകൾ ഭേദിച്ച് ആണ് ചിത്രം മുന്നേറുന്നത്. ആദ്യ രണ്ടു ദിവസങ്ങൾക്കൊണ്ടു തന്നെ ഇന്ത്യയിൽ നിന്നു മാത്രമായി ചിത്രം നേടിയത് 240 കോടിയാണ്. ഇപ്പോഴിതാ പ്രേക്ഷകരെ വീണ്ടും ആവേശത്തിലാക്കുന്ന മറ്റൊരു വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻറ്റ വാർത്തകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ജൂനിയർ എൻടിആർ ആണ് ചിത്രത്തിലെ നായകൻ എന്നതാണ് ശ്രദ്ധ നേടുന്ന മറ്റൊരു കാര്യം. ജൂനിയർ എൻടിആറിൻറ്റെ ജന്മദിനത്തോട് അനുബന്ധിച്ചായിരുന്നു പുതിയ ചിത്രത്തിൻറ്റെ പ്രഖ്യാപനം. ചിത്രത്തിൻറ്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഇപ്പോൾ പുറത്തിറക്കിയിട്ടുണ്ട്.
ജൂനിയർ എൻടിആറും പ്രശാന്ത് നീലും ആദ്യമായിട്ടാണ് ഒരു ചിത്രത്തിനു വേണ്ടി ഒരുമിക്കുന്നത്. ഒരു പാൻ ഇന്ത്യൻ ചിത്രമാണ് ജൂനിയർ എൻടിആറിനെ നായകനാക്കി പ്രശാന്ത് നീൽ ഒരുക്കുന്നത്.
മൈത്രി മൂവി മേക്കേഴ്സും എൻടിആർ ആർട്സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ഇതോടൊപ്പം കൊരടാല ജൂനിയർ എൻടിആറിനെ നായകനാക്കി കൊരടാല ശിവ സംവിധാനം ചെയ്യുന്ന മറ്റൊരു ചിത്രവും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ‘സലാർ’ ആണ് പ്രശാന്ത് നീലിൻറ്റെ സംവിധാനത്തിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്ന ചിത്രം. പ്രഭാസ് ആണ് ചിത്രത്തിലെ നായകൻ. ചിത്രത്തിൽ പൃഥ്വിരാജും ശ്രുതി ഹാസനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിൻറ്റെ പ്രമേയം ഇതുവരെയും പുറത്തുവിട്ടിട്ടില്ല. ഹൊംബാള ഫിലിംസിൻറ്റെ ബാനറിൽ കെജിഎഫ് ചിത്രത്തിൻറ്റെ നിർമ്മതാവ് വിജയ് കിരംഗന്ദുറാണ് സലാർ നിർമ്മിക്കുന്നത്.