കള ഒരു ഫീൽ ഗുഡ് മൂവിയല്ലന്ന് ടൊവിനോ തോമസ്

ടൊവിനോ തോമസിനെ നായകനാക്കി രോഹിത് വി എസ് സംവിധാനം ചെയ്ത പുതിയ ചിത്രമാണ് കള. തിയേറ്ററിൽ പ്രദർശനത്തിനെത്തിയ ചിത്രം കോവിഡ് രൂക്ഷമായതിനെ തുടർന്ന് ഒടിടി പ്ലാറ്റ് ഫോമിലും റിലീസ് ചെയ്തിരുന്നു. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക് ഭാഷകളിലും റിലീസ് ചെയ്ത ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. തിരക്കഥക്കൊണ്ടും അവതരണ ശൈലിക്കൊണ്ടും ദൃശ്യവത്ക്കരണം കൊണ്ടും മികച്ചു നിൽക്കുന്ന ഒരു സിനിമയാണ് കള. ഇപ്പോഴിതാ സിനിമ കണ്ട ഒരു ആരാധകൻ അഖിൽ വിഷ്ണു തൻറ്റെ കാഴ്ചപ്പാടിൽ നിന്ന് കളയെ ഒരു ഫീൽ ഗുഡ് സിനിമയാക്കി എഡിറ്റ് ചെയ്ത് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുകയാണ്. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ കള എന്തുക്കൊണ്ട് ഒരു ഫീൽ ബാഡ് സിനിമയാകുന്നു എന്ന് വിശദീകരിച്ചിരിക്കുകയാണ് നടൻ ടൊവിനോ തോമസ് “ വിട്ടുകള എന്ന തലക്കെട്ടോടെയാണ് കളയുടെ ഫീൽ ഗുഡ് വേർഷൻ അഖിൽ എഡിറ്റ് ചെയ്തത്. എന്നാൽ യാഥാർത്ഥ്യം അങ്ങനെയല്ല. നമുക്ക് ചുറ്റുമുള്ള ലോകം അഹംഭാവങ്ങളിൽ നിന്നും സംഘർഷങ്ങളിൽ നിന്നും മുക്തരായിരുന്നുവെങ്കിൽ എല്ലാവരും ഈ വീഡിയോയിൽ കാണുന്ന ഷാജിയെപ്പോലെ ദയ ഉള്ളവരായിരുന്നെങ്കിൽ കള ഇതുപോലെ ഒരു നല്ല സിനിമ ആവുമായിരുന്നു. എന്നാൽ ലോകം അങ്ങനെയല്ല. അതിനാലാണ് കള ഫീൽ ബാഡ് സിനിമയായത് . “

ഷാജി എന്ന കഥാപാത്രത്തെയാണ് ടൊവിനോ സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്. സുമേഷ് മൂർ, ദിവ്യ പിള്ള, ലാൽ എന്നിവരാണ് ടൊവിനോയ്ക്കൊപ്പം ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. യദു പുഷ്പകരൻ, രോഹിത്ത് വി എസ് എന്നിവർ ചേർന്നാണ് ചിത്രത്തിൻറ്റെ കഥ ഒരുക്കിയിരിക്കുന്നത്. എഡിറ്റിങ് ചമൻ ചാക്കോ, ഛായാഗ്രഹണം അഖിൽ ജോർജ് എന്നിവരും നിർവ്വഹിക്കുന്നു.