Kala Malayalam Movie OTT Release
ടൊവീനോ തോമസ് ചിത്രം കള ഒടിടി റിലീസിനു ഒരുങ്ങുന്നു. ചിത്രം ആമസോൺ പ്രൈമിൽ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇതു സംബന്ധിച്ച് ഔദ്യോഗിക സ്ഥിതീകരണങ്ങൾ ഒന്നും വന്നിട്ടില്ല. മാർച്ച് 25 നാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്. ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ലഭിച്ചത്. എന്നാൽ കോവിഡ് രൂക്ഷമായതോടെ ചിത്രം തിയേറ്ററുകളിൽ നിന്നും പിൻവലിക്കുകയായിരുന്നു.
ഒരു സൈക്കോളജിക്കൽ ത്രില്ലർ ചിത്രമാണ് കള. രോഹിത്ത് വി എസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. യദു പുഷ്കരൻ, രോഹിത്ത് വി എസ് എന്നിവരാണ് തിരക്കഥ ഒരുക്കുന്നത്. ടൊവീനോ തോമസ്, ദിവ്യ പിള്ള എന്നിവരാണ് ചിത്രത്തിൽ മുഖ്യകഥാപാത്രങ്ങളായെത്തുന്നത്. ഇവർക്കു പുറമേ ലാൽ പോൾ, സുമേഷ് മൂർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. 2020 ഡിസംബറിലാണ് ചിത്രത്തിൻറ്റെ ചിത്രീകരണം പൂർത്തിയായത്.
പ്രകാശം പരക്കട്ടെ മലയാള ചലച്ചിത്രം ജൂണിൽ റിലീസിന് ഒരുങ്ങുന്നു
ചിത്രത്തിൻറ്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് ഡോൺ വിൻസെൻറ്റാണ്. വിനായക് ശശികുമാർ ആണ് ടൈറ്റിൽ ട്രാക്ക് രചിച്ച്ത്. ജൂവിസ് പ്രൊഡക്ഷൻസിൻറ്റെ ബാനറിൽ സിജു മാത്യൂ, നേവിസ് സേവ്യർ എന്നിവരും അഡ് വൻഞ്ചേഴ്സ് കമ്പനിയുടെ ബാനറിൽ രോഹിത്ത് വി എസ്, അഖിൽ ജോർജ് എന്നിവരും ടൊവിനോ തോമസ് പ്രൊഡക്ഷൻസിൻറ്റെ ബാനറിൽ ടൊവിനോ തോമസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അഖിൽ ജോർജ് ഛായഗ്രഹണവും ചമൻ ചാക്കോ എഡിറ്റിംഗും ചെയ്യുന്നു. കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് എന്ന സിനിമയ്ക്കുശേഷം ടൊവീനോ നായകനായെത്തിയ ചിത്രം കൂടിയാണ് കള. മിന്നൽ മുരളി, കുറുപ്പ് എന്നിവയാണ് ഇനി അദ്ദേഹത്തൻറ്റെ വരാനിരിക്കുന്ന ചിത്രങ്ങൾ.