ബിനു പപ്പു നായകനായ പുതിയ ചിത്രം കച്ചി ഒടിടി റിലീസിനെത്തി | Kachi Movie OTT

Kachi Movie OTT : നവാഗതനായ ബിൻഷാദ് നാസർ സംവിധാനം ചെയ്ത പുതിയ ചിത്രം കച്ചി ഒടിടി റിലീസിനെത്തി. നീസ്ട്രീം പ്ലാറ്റ് ഫോമിലൂടെയാണ് ചിത്രം റിലീസിനെത്തിയത്. അതിജീവനത്തിൻറ്റെ കഥ പറയുന്ന ഈ ചിത്രം ഒരു ത്രില്ലർ മൂവിയാണ്. കെട്ടിയോളാണെൻറ്റെ മാലാഖ മൂവി ഫെയിം മനോഹരിയമ്മയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഉപ്പും മുളകും എന്ന സീരിയലിലുടേയാണ് മനോഹരിയമ്മ സിനിമയിൽ എത്തിയത്. ബിനു പപ്പു, സിനോജ് വർഗ്ഗീസ്, സ്രേഷ്ട, ജയ്മോൾ, സുരേന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 68 വയസ്സുള്ള ഒരു സ്ത്രീ തൻറ്റെ 7 വയസ്സുള്ള കൊച്ചുമകനോടൊപ്പം നേരിടേണ്ടിവരുന്ന അപകട സാഹചര്യങ്ങളും അതിൽ നിന്നുമുള്ള അതിജീവനവുമാണ് ചിത്രത്തിൻറ്റെ പ്രമേയം. സിറിയക്ക് എന്ന കഥാപാത്രത്തെയാണ് ബിനു പപ്പു ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഓപ്പറേഷൻ ജാവ, അമ്പിളി, സഖാവ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് ബിനു പപ്പു.

പിപിജെ പ്രൊഡക്ഷൻസിൻറ്റെ ബാനറിൽ പോൾ പി ജോണാണ് ചിത്രം നിർമ്മിക്കുന്നത്. കോവിഡ് പശ്ചാത്തലത്തിലാണ് ചിത്രത്തിൻറ്റെ ഷൂട്ടിംങ് പൂർത്തികരിച്ചത്. ദേവൻ സുബ്രഹ്മണ്യമാണ് ചിത്രത്തിൻറ്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. റഷീദ് അഹമ്മദും അജീഷ് ദാസനും ചേർന്നാണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. സിറാജ് റെസയാണ് സംഗീത സംവിധായകൻ. സീതാര കൃഷ്ണകുമാർ, ശ്യാം ലാൽ എന്നിവരാണ് ഗായകർ. ഛായാഗ്രഹണം ശ്രീകാന്ത് ഈശ്വർ, എഡിറ്റിങ് ബസോദ് ടി ബാബുരാജ്, സൌണ്ട് വൈശാഖ് ശോഭൻ, കലാസംവിധാനം സൂരജ് കോട്ടയം മേക്കപ്പ് നജിൽ അഞ്ചൽ, ചിത്രസംയോജനം ബസോദ് ടി ബാബുരാജ്, പശ്ചാത്തല സംഗീതം റിത്വിക്ക് എസ് ചന്ദ് തുടങ്ങിയവർ നിർവ്വഹിച്ചിരിക്കുന്നു. ഹസ്സൻ സബീറാണ് ചിത്രത്തിൻറ്റെ അസോസിയേറ്റ് ഡയറക്ടർ.