സൌത്ത് ഇന്ത്യയിൽ ഏറേ ആരാധകരുള്ള നായികയായിരുന്നു ശ്രീദേവി. തമിഴിലും തെലുങ്കിലും ഹിന്ദിയിലും മാത്രമല്ല മലയാളത്തിലും തൻറ്റേതായ ഒരു സ്ഥാനം നേടിയെടുത്ത താരമാണ് ശ്രീദേവി. ശ്രീദേവിയുടെ പാത പിൻതുടർന്ന് സിനിമയിൽ എത്തിച്ചേർന്ന മകൾ ജാൻവി കപൂറും സിനിമലോകത്ത് തൻറ്റെ സ്ഥാനം ഉറപ്പിച്ച് കഴിഞ്ഞു. 2018ൽ പുറത്തിറങ്ങിയ ധടക് എന്ന ചിത്രത്തിലൂടെയാണ് ജാൻവി കപൂർ സിനിമയിൽ എത്തിയത്. തുടർന്ന് നിരവധി സൂപ്പർ ഹിറ്റ് സിനിമകളിലും ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ഇപ്പോഴിതാ സൌത്ത് ഇന്ത്യൻ സിനിമകളെക്കുറിച്ചും ഇഷ്ട താരത്തെക്കുറിച്ചുമുള്ള ജാൻവിയുടെ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഫിലിം കംപാനിയന് നൽകിയ അഭിമുഖത്തിലാണ് മലയാള സിനിമയെക്കുറിച്ചും സിനിമയിൽ അഭിനയിക്കാനുള്ള താൽപര്യത്തെക്കുറിച്ചും ജാൻവി വ്യക്തമാക്കിയത്.
“ഞാൻ സൌത്ത് ഇന്ത്യൻ സിനിമയുടെ കടുത്ത ആരാധികയാണ്. നിങ്ങൾ എൻറ്റെ ഐ ഫോണിൽ നോക്കിയാൽ അല്ലെങ്കിൽ നെറ്റ്ഫ്ലിക്സ് ഹിസ്റ്ററി നോക്കിയാൽ അതിൽ മുഴുവൻ സൌത്ത് ഇന്ത്യൻ സിനിമകൾ ആയിരിക്കും. പ്രത്യേകിച്ചും മലയാള സിനിമകൾ. അടുത്തിടെയാണ് ഞാൻ ട്രാൻസ് എന്ന മലയാള സിനിമ കണ്ടത്. അതിൽ ഫഹദ് ഫാസിലിൻറ്റെ അഭിനയം സൂപ്പർ ആണ്. എനിക്ക് തോന്നുന്നു ഇപ്പോൾ മലയാള സിനിമയിൽ കഴിവുറ്റ ഒരുപാട് ആളുകൾക്ക് അവസരം നൽകുകയും അവരുടെ കഴിവിൻറ്റെ പരമാവധി പുറത്ത്ക്കൊണ്ട് വരുകയും ചെയ്യുന്നുണ്ട് എന്ന്.
സൌത്ത് ഇന്ത്യൻ സിനിമകളിൽ നിന്നും ധാരാളം അവസരങ്ങൾ വരുന്നുണ്ട്. എന്നാൽ തിരക്കഥ കേൾക്കുമ്പോൾ ഹൊ എൻറ്റെ ദൈവമേ ഇത് എനിക്ക് ചെയ്യണം എന്ന് തോന്നിയിട്ടില്ല.” അത്തരത്തിൽ ഒരു അവസരം വന്നാൽ തീർച്ചയായും സൌത്ത് ഇന്ത്യൻ സിനിമകൾ ചെയ്യും എന്ന് ജാൻവി വ്യക്തമാക്കി.
നിലവിൽ ദോസ്താന 2, മിലി എന്നീ ചിത്രങ്ങളിലാണ് ജാൻവി അഭിനയിച്ചുക്കൊണ്ടിരിക്കുന്നത്. കൂടാതെ മലയാളത്തിൽ മികച്ച വിജയം നേടിയ ഹെലൻറ്റെ ഹിന്ദി റീമേക്കിലും ജാൻവി അഭിനയിക്കുന്നുണ്ട്