മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. സഹനടിയായും നായികയായും നിരവധി ചിത്രങ്ങളിൽ അനുശ്രീ അഭിനയിച്ചിട്ടുണ്ട്. ലാൽ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലൂടെ ആയിരുന്നു അനുശ്രീ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. കൂടുതലും നാട്ടിൻ പുറത്തുകാരി പെൺകുട്ടിയുടെ വേഷങ്ങളാണ് അനുശ്രീ സിനിമയിൽ അവതരിപ്പിച്ചിട്ടുള്ളത്.
ഇപ്പോൾ ആ നാടൻ പെൺകുട്ടിയുടെ ഇമേജിൽ നിന്നും പുറത്തുകടക്കുകയാണ് അനുശ്രീ. അനുശ്രീയുടെ ഓരോ ഫോട്ടോഷൂട്ടും ആരാധകരെ ഞെട്ടിക്കുന്നതാണ്. അനുശ്രീയുടെ ചിത്രങ്ങളെല്ലാം ഓൺലൈനിൽ തരംഗമാകാറുണ്ട്. ഏറ്റവും ഒടുവിൽ അനുശ്രീ പങ്കുവച്ച ചിത്രവും ഇപ്പോൾ വൈറലായിരിക്കുകയാണ്.
ഫോട്ടോയ്ക്ക് അനുശ്രീ പങ്കുവച്ച അടിക്കുറിപ്പും ശ്രദ്ധേയമാണ്. താൻ ഒരിക്കലും ഒരു ഗ്ലാമറസ് ജീവിതം സ്വപ്നം കണ്ടിട്ടില്ലെന്നും ഒരു നല്ല അഭിനയത്രി ആകാൻ മാത്രമാണ് ആഗ്രഹിച്ചതെന്നും ആണ് അനുശ്രീ പറയുന്നത്.
“ഒരു നടിയുടെ ഗ്ലാമർ ജീവിതം ഞാനൊരിക്കലും സ്വപ്നം കണ്ടിട്ടില്ല. ഒരു ട്രഞ്ച് കോട്ട് ധരിച്ച്, വെയിൽ ഇല്ലാത്തപ്പോഴും അൾട്രാ കൂൾ സൺ ഗ്ലാസ് ധരിച്ച് ആത്മവിശ്വാസത്തോടെ സംസാരിക്കുന്നു. ഒരു അഭിനേതാവ് ആകണം എന്ന് മാത്രമാണ് ഞാൻ സ്വപ്നം കണ്ടത്. ഒരു നല്ല അഭിനേതാവ്. പക്ഷേ ഈ വസ്ത്രം ഇനിയും വലിയ സ്വപ്നങ്ങൾ കാണാൻ എന്നെ പ്രേരിപ്പിക്കുന്നു. എന്നിൽ ഈ പ്രചോദനം ഉണ്ടാക്കിയതിന് നന്ദി”. എന്നാണ് അനുശ്രീ പോസ്റ്റ് പങ്കുവച്ചുകൊണ്ട് കുറിച്ചത്. ഏതായാലും അനുശ്രീയുടെ പുതിയ ഫോട്ടോഷൂട്ടും ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.
സിനിമയിലേക്ക് എത്തിയിട്ട് ഒൻപതു വർഷങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ് അനുശ്രീ ഇപ്പോൾ. മോഹൻലാൽ കേന്ദ്ര കഥാപാത്രമായെത്തുന്ന 12 ത് മാൻ ആണ് അനുശ്രീയുടെ പുതിയ ചിത്രം. ജീത്തു ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
Tag : Mollywood