ചേട്ടാ ഗിന്നസ് റെക്കോർഡ് ഉള്ളവർക്ക് പൈസ കിട്ടുമോ ആരാധകൻറ്റെ ചോദ്യത്തിന് മറുപടിയുമായി ഗിന്നസ് പക്രു.

പരിമിതികളെ പോലും വകവയ്ക്കാതെ തൻറ്റെ കഴിവുകൊണ്ട് എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന ഒരു നടനാണ് ഗിന്നസ് പക്രു. രണ്ടു ഗിന്നസ് റിക്കോർഡുകളാണ് പക്രു നേടിയിരിക്കുന്നത്. ഒരു നടൻ എന്ന നിലയിൽ മാത്രമല്ല, സംവിധായകൻ, നിർമ്മാതാവ്, മിമിക്രി കലാകാരൻ തുടങ്ങി നിരവധി മേഖലകളിൽ ഗിന്നസ് പക്രു തൻറ്റെ കഴിവുകൊണ്ട് തിളങ്ങിയിട്ടുണ്ട്.
എല്ലാവരും ഏറെ ഇഷ്ടപ്പെടുന്ന ഒരു കലാകാരനാണ് ഗിന്നസ് പക്രു. സോഷ്യൽ മീഡിയയിലും പക്രുവിന് നിരവധി ആരാധകരുണ്ട്. തൻറ്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം പക്രു സോഷ്യൽ മീഡിയ വഴി പങ്കുവയ്ക്കാറുണ്ട്. അത്തരത്തിൽ പക്രു തൻറ്റെ ഒരു ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. അതിനു താഴെ വന്ന ആരാധകൻറ്റെ ഒരു കമൻറ്റും അതിനു പക്രു നൽകിയ മറുപടിയുമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

“ചേട്ടാ ഈ ഗിന്നസ് റെക്കോർഡ് ഉള്ളവർക്കു മാസം പൈസ കിട്ടും എന്നൊക്കെ പറയുന്നത് ഉള്ളതാണോ” എന്നായിരുന്നു ആരാധകൻറ്റെ ചോദ്യം. “പണി എടുത്താൽ” എന്ന രസകരമായ ഉത്തരമാണ് പക്രു മറുപടിയായി നൽകിയത്.രണ്ട് ഗിന്നസ് റെക്കോർഡുകളാണ് പക്രുവിന് ഉള്ളത്. ആദ്യ ഗിന്നസ് റെക്കോർഡ് ഒരു ചിത്രത്തിൽ പ്രധാന വേഷം ചെയ്ത ഏറ്റവും ഉയരം കുറഞ്ഞ നടനെന്ന പേരിലാണ് ലഭിച്ചത്. അത്ഭുതദ്വീപ് എന്ന ചിത്രത്തിലൂടെയായിരുന്നു പക്രു ഈ റെക്കോർഡ് നേടിയത്. അതിനുശേഷം ഏറ്റവും ഉയരം കുറഞ്ഞ സംവിധായകനുള്ള ഗിന്നസ് റെക്കോർഡാണ് പക്രു സ്വന്തമാക്കിയത്. 2013 ൽ പക്രു സംവിധാനം ചെയ്ത കുട്ടിയും കോലും എന്ന ചിത്രത്തിലൂടെയാണ് ഈ അവാർഡ് ലഭിച്ചത്.കെ ജി വിജയകുമാർ സംവിധാനം ചെയ്ത അമ്പിളി അമ്മാവൻ എന്ന ചിത്രത്തിലൂടെയാണ് പക്രു മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. 1986 ൽ പുറത്തിറങ്ങിയ ചിത്രത്തിൽ ജഗതി ശ്രീകുമാർ, നെടുമുടി വേണു എന്നിവർക്കൊപ്പമാണ് പക്രു അഭിനയിച്ചത്.